Uncategorized

“ഇത് പുതിയ കല്പനയല്ല”

വചനം

2 യോഹന്നാൻ  1  :   5

ഇനി നായകിയാരേ, നാം അന്യോന്യം സ്നേഹിക്കേണം എന്നു പുതിയ കല്പനയായിട്ടല്ല, ആദിമുതൽ നമുക്കു ഉള്ളതായിട്ടു തന്നേ ഞാൻ അവിടത്തേക്കു എഴുതി അപേക്ഷിക്കുന്നു.

നിരീക്ഷണം

തീർച്ചയായും, അപ്പോസ്തലനായ യോഹന്നാൻ ഇത് എഴുതുന്നത് സഭയ്ക്കുവേണ്ടിയാണ്. താൻ പറയുകയാണ് താൻ പറുയവാൻ പോകുന്നകാര്യം പുതിയതല്ല എന്ന് അവൻ അവരെ ഓർമ്മിപ്പിക്കുന്നു. അവർ പരസ്പരം സ്നേഹിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു എന്ന് വ്യക്തമായി എഴുതിയിരിക്കുന്നു.

പ്രായോഗീകം

“നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ” (യോഹന്നാൻ13:34) എന്ന് യേശു ആദ്യമായി പറഞ്ഞിട്ട് കുറച്ചു വർഷങ്ങൾ കഴിഞ്ഞു. പരസ്പരം സ്നേഹിക്കണമെന്നുള്ള പ്രാരംഭ കല്പന യേശു നൽകിയതിനുശേഷം സ്നേഹം എല്ലായിടത്തുമുള്ള ക്രിസ്ത്യാനികളുടെ പധാന കല്പനയായി മാറി. യേശു ഈ കല്പന നൽകിയിട്ട് അപ്പോൾ കുറേ വർഷങ്ങളായി, ആകയാൽ ഇത് പുതിയ കല്പനായിയട്ടല്ല എന്ന് അപ്പേസ്തലൻ ഊന്നിപ്പറഞ്ഞു. എന്നാൽ സ്നേഹം എന്ന ഈ പഴയ കാര്യം ആണ് അവരെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നതെന്ന് യോഹന്നാന് അറിയാമായിരുന്നു. ആ പുതിയ കാര്യത്തെ യോഹന്നാൻ പഴയതായി പരാമർശിച്ചിട്ട് രണ്ടായിരത്തിലേറെ വർഷങ്ങളായി അന്ന് അത് പഴയതായി എങ്കിൽ ഇപ്പോൾ അത് പുരാതനമാണ്. എന്നാൽ അത് ഇപ്പോഴും നമ്മെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നു. “ഇത് പുതിയതല്ല” പക്ഷേ ഇപ്പോഴും സ്നേഹം തന്നെയാണ് ക്രിസ്ത്യാനികളെ വേർതിരിച്ച് അറിയവാൻ കഴിയുന്ന ഒരു പ്രധാന കാര്യം.

പ്രാർത്ഥന

പ്രീയ യേശുവേ,

പരസ്പരം സ്നേഹിക്കുക എന്നത് പുതിയ കല്പന അല്ലാ എങ്ങിലും അങ്ങ് അരുളിചെയ്ത പ്രധാന കല്പനയാണ് അത് ആചരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x