“വലിയ സന്തോഷം”
വചനം
3 യോഹന്നാൻ 1 : 4
എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.
നിരീക്ഷണം
അപ്പോസ്തലനായ യോഹന്നാൻ എഴുതുമ്പോൾ മക്കൾ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് “യേശുവിനെ അനുഗമിക്കുന്നവരെക്കുറിച്ചാണ്”. ഒരു പിതാവിനെപ്പോലെ, അവൻ അവരോട് പറഞ്ഞു, നിങ്ങൾ സത്യത്തിൽ നടക്കുന്നു എന്ന് കേൾക്കുമ്പോഴാണ് എനിക്ക് ഏറ്റവും വലിയ സന്തോഷം ഉണ്ടാകുന്നത് എന്ന്.
പ്രായോഗീകം
അപ്പോസ്തലന്മാരിൽ ഒരാളായ യോഹന്നാൻ ആത്മീയമായി പുരുഷാധിപത്യപരമായ രീതിയിലാണ് സംസാരിക്കുന്നത്. എന്നാൽ അച്ഛനും അമ്മയും കുട്ടികളുമുള്ള ഒരു യഥാർത്ഥ കുടുംബത്തെക്കുറിച്ച് ഇതിലുടെ ചിന്തിക്കാം. താങ്ങൾ ഒരു അമ്മയോ, അച്ചനോ ആണ് ഇത് വായക്കുന്നതെങ്കിൽ നിങ്ങളോട് ഒരു ചോദ്യം, നിങ്ങളുടെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ നിങ്ങൾക്ക് ഏറ്റവും വലീയ സന്തോഷം നൽകുന്നത് എന്താണ്? നല്ലമാർക്ക് വാങ്ങുന്നതാണോ? അതോ നല്ല ജോലി വാങ്ങുന്നതോ, സമ്പത്ത് ഉണ്ടാക്കുന്നതോ ആണോ? തീർച്ചയായും എല്ലാ മാതാപിതാക്കൾക്കും അവരുടെ കുഞ്ഞുങ്ങൾ ഏറ്റവും വലീയ നിലയിൽ എത്തുമെന്നും അവർ ആഗ്രഹിക്കുന്നതുപോലെ ചെയ്യുമെന്നും പ്രതീക്ഷിക്കാറുണ്ട്. എന്നാൽ നമുക്ക് ചുറ്റും എത്രയോ കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ പ്രതീക്ഷക്ക് വിപരീതമായി മോശമായ ജീവിത രീതിയിലേയക്കും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ജീവിതം നശിപ്പിക്കുന്നതും കണ്ടിട്ടിണ്ട്. എന്നാൽ നമ്മുടെ കുഞ്ഞുങ്ങൾ ദൈവത്തിൽ ആശ്രയിക്കുന്നതും സത്യത്തിൽ നടക്കുന്നതും ദൈവത്തിന്റെ ഇഷ്ടചെയ്യുന്നതും കാണുന്നതിലും വലീയ സന്തോഷം വേറെ ഇല്ല!!
പ്രാർത്ഥന
പ്രീയ യേശുവേ,
സത്യത്തിൽ നടക്കുന്ന കുഞ്ഞുങ്ങൾക്കായി ദൈവത്തിന് സ്തോത്രം ചെയ്യുന്നു. ഇതിലും വലീയ സന്തോഷം വേറെ ഇല്ല. അവർ തുടർന്നും അങ്ങനെ തന്നെ ആയിരിക്കുവാൻ അവരെ സഹായിക്കുമാറാകേണമേ. ആമേൻ
