Uncategorized

“ദൈവം ക്ഷമിക്കുന്നവൻ”

വചനം

യേഹേസ്ക്കേൽ  18  :   32

മരിക്കുന്നവന്റെ മരണത്തിൽ എനിക്കു ഇഷ്ടമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; ആകയാൽ നിങ്ങൾ മനന്തിരിഞ്ഞു ജീവിച്ചുകൊൾവിൻ.

നിരീക്ഷണം

യിസ്രായേലിന്റെ പാപകരമായ വഴികൾ അവരുടെ ജീവിത്തെ നശിപ്പിക്കുകയും ഒരു ജനത എന്ന നിലയിൽ അവരെ പൂർണ്ണമായ നാശത്തിലേക്ക് നയിക്കുകയും ചെയ്തു. ഓരോ തീരുമാനത്തിന്റെയും അർത്ഥമെന്താണെന്ന് ദൈവം ഈ അധ്യായത്തിൽ വിശദീകരിച്ചു, എന്നിട്ട് അവരോട് അവരുടെ പാപവഴികളെ വിട്ടുതിരിയുവാൻ അപേക്ഷിച്ചുകൊണ്ട് ഈ അധ്യായം അവസാനിപ്പിച്ചു. അവൻ പറഞ്ഞു നിങ്ങൾ മാനസാന്തരപ്പെട്ട് ജീവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്ന്!!

പ്രായോഗീകം

ജനനം മുതൽ ദൈവം നമ്മുടെ ഹൃദയങ്ങളിൽ സ്ഥാപിച്ചിട്ടുള്ള നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമായി നമ്മൾ പോകുമ്പോഴെല്ലാം (റോമർ 1) ഒരു തിരിച്ചടി ഉണ്ടാകുന്നു. ആരോ ഈ വാചകം വ്യക്തമാക്കിയിട്ടുണ്ട്, ഓരോ അടിക്കും ഒരുതിരിച്ചടി ഉണ്ട്. ഇത് സംഭവിക്കുമ്പോൾ ജനം സ്വന്തം പാപത്തിൽ നശിച്ചുപോകുന്നതുപൊലെ ചിലർ പെരുമാറുന്നു. ഭൂമിയിൽ ചെയ്യുന്ന ഓരോ സ്വാർത്ഥ പ്രവർത്തിയിലും ദൈവത്തിന്റെ ഹൃദയം തകർക്കുന്നുണ്ട്. എന്നാൽ ക്ഷമിക്കുകയും മറക്കുകയും ഒരുവന് ഒരു മഹത്തായ ഭാവി നൽകുകയും ചെയ്യുന്നത് ദൈവത്തിന്റെ മഹാകരുണയും സന്തോഷവുമാണ്. ഈ ചെറിയ വാക്യത്തിന്റെ സാരാംശം അതാണ്. ദയവായി ഒരിക്കലും മറക്കരുത്…”ദൈവം ക്ഷമിക്കുന്നവനാണ്!!” അങ്ങനെയെങ്കിൽ നമുക്ക് ദൈവത്തോട് അടുത്ത് ചെന്ന് നമ്മുടെ പാപങ്ങളെ ഏറ്റുപറഞമ്ഞമ് ഉപേക്ഷിച്ചുകൊണ്ട് ദൈവത്തിന്റെ ദീർഘക്ഷമയ്ക്കായി യാചിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

എപ്പോഴും എന്റെ പാപത്തെക്കുറിച്ച് പശ്ചാത്തപിച്ച് അങ്ങയോട് അടുത്ത് ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x