Uncategorized

“യ്യവനത്തിലെ ആഗ്രഹങ്ങൾ”

വചനം

ലൂക്കോസ്  2  :   40

പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.

നിരീക്ഷണം

ജനനം മുതൽ 12 വയസ്സുവരെ, യേശു ജ്ഞാനത്തിലും ദൈവകൃപയിലും മുതിർന്നുവന്നു എന്ന് തിരുവെഴുത്ത് നമ്മെ പഠിപ്പിക്കുന്നു.

പ്രായോഗീകം

കുഞ്ഞുങ്ങൾക്ക് കളിപ്പാട്ടങ്ങളും, ഭക്ഷണവും, സുഹൃത്തുക്കളും സ്നേഹമുള്ള മാതാപിതാക്കളും വേണം. എന്നാൽ നാം മുകളിൽ വായിച്ച വാക്യത്തിനുശേഷം യേശുവിനെ തന്റെ മാതാപിതാക്കൾ യെരുശലേം ദേവാലയത്തിൽ കൊണ്ടു പോയി. യേശുവിന്റെ ഭൗമിക മാതാപിതാക്കൾ അവരുടെ പുത്രനിൽ കൂടുതൽ ആഗ്രഹങ്ങൾ വളർത്തിയെടുത്തു എന്നത് വ്യക്തമാണ്. യേശു എല്ലാ വിധത്തിലും ശക്തനായി വളർന്നതിനാലാണ് നമുക്ക് ഇത് പറയുവാൻ കഴിയുന്നത്. യേശു ജ്ഞാനം നിറഞ്ഞവനായിരുന്നു, ദൈവ കൃപയും അവന്റെ മേൽ ഉണ്ടായിരുന്നു. ദൈവ കൃപ എന്നതിന് ദൈവത്തിന്റെ പ്രീതി എന്നതാണ് അർത്ഥമാക്കുന്നത്. യേശു ഈ ലോകത്തിലെ യൗവനമോഹങ്ങളിലുടെ പോകാതെ ദൈവീക ജ്ഞാനത്തിലും ദൈവ കൃപയിലും ആശ്രയിച്ചു അതാണ് എല്ലാ യൗവ്വനക്കാർക്കും ഇന്ന് ആവശ്യമായിരിക്കുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടം കൃപയും ജ്ഞാനവും തന്ന് എന്നെ വഴിനടത്തുമാറാകേണമേ. ആമേൻ