“ദിവസവും അല്പസമയം ദൈവസന്നിധിയിൽ ചിലവഴിക്കുക”
വചനം
നെഹെമ്യാവ് 8 : 3
നീർവ്വാതിലിന്നെതിരെയുള്ള വിശാലസ്ഥലത്തുവെച്ചു രാവിലെതുടങ്ങി ഉച്ചവരെ പുരുഷന്മാരും സ്ത്രീകളും ഗ്രഹിപ്പാൻ പ്രാപ്തിയുള്ള എല്ലാവരും കേൾക്കെ ന്യായപ്രമാണ പുസ്തകം വായിച്ചു; സർവ്വജനവും ശ്രദ്ധിച്ചു കേട്ടു.
നിരീക്ഷണം
70 വർഷത്തിനിടയിൽ ആദ്യമായി പുരോഹിതനായ എസ്രാ ദൈവവചനം പരസ്യമായി വായിക്കുന്ന ഭാഗമാണിത്. പുനർ നിർമ്മിച്ച യെരുശലേമിന്റെ മതിലുകൾക്കുള്ളിൽ ആയിരക്കണക്കിന് യഹൂദാ അഭയാത്ഥികൾക്ക് മുന്നിൽ, സൂര്യോദയം മുതൽ ഉച്ചവരെ എല്ലാവരും ശ്രദ്ധയോടെ കേട്ടിരിക്കെ ന്യായപ്രമാണ പുസ്തകം വായിച്ചു.
പ്രായോഗീകം
നാം പലപ്പോഴും പ്രർത്ഥിക്കുവാനും ദൈവവചനം വായിക്കുവാനും എടുക്കുന്ന സമയം വളരെ കൂടിപ്പോയി എന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാൽ അങ്ങനെ ചിന്തിക്കുന്നവർക്ക് ദൈനംദിനമുള്ള ദൈവ ഭക്തിയും ദൈവ വചന പഠനത്തിന്റെയും കുറവ് ജീവിത്തിൽ ഉണ്ടാകുന്നതായി അനുഭവം നമ്മെ പഠിപ്പിക്കുന്നു. ദൈവ വചനത്തിലാണ് വളർന്നതെങ്കിലും ഇവിടെ വർഷങ്ങളായി യഹൂദാ ജനം ദൈവവചനം വായിക്കുകയോ അത് വായിച്ചുകേൾക്കുകയോ ചെയ്യാതെ ഇരിക്കുന്നു. ഇതുവരെ വചനം കേൾക്കാത്തവർ അത്യധികം ശ്രദ്ധയോടെ ആറ് മണിക്കൂർ വചനം ശ്രദ്ധിച്ചു കേട്ടു. ഒരു ജനത്തെ രക്ഷിക്കുവാനോ, ഒരു ജനതയെ വീണ്ടും ആരംഭിക്കുവാനോ അല്ലെങ്കിൽ ഒരു ജനതയെ ശക്തമായി നിലനിർത്തുവാനുള്ള ഏക മാർഗ്ഗം ദൈവ വചനം ദിവസേന വായിക്കുവാനും മനസ്സിലാക്കുവാനും തയ്യാറാകുക എന്നതാണ്. ആകയാൽ എന്തിനെക്കാളും കൂടുതൽ സമയം ദൈവത്തോട് അടുക്കുന്നതിന് ചിലവഴിക്കുന്നതാണ് ഏറ്റവും നല്ലത്.
പ്രാർത്ഥന
പ്രീയ യേശുവേ,
കിട്ടുന്ന സമയം മുഴുവൻ അങ്ങയോട് അടുത്തിരിക്കുവാനും അങ്ങയുടെ വചനം വായിച്ച് പഠിക്കുവാനും ദൈവസാന്നിധ്യം അനുഭവിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
