“നിഷ്കളങ്കരും നേരുള്ളവരും”
വചനം
ഇയ്യോബ് 1 : 1
ഊസ് ദേശത്തു ഇയ്യോബ് എന്നു പേരുള്ളോരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.
നിരീക്ഷണം
ഇയ്യോബിന്റെ പുസ്തകത്തിന്റെ ആരംഭത്തിൽ, എഴുത്തുകാരൻ ഇയ്യോബിനെ നിഷ്കളങ്കനും നേരുള്ളവനും ആയ ഒരു വ്യക്തിയായി പരിചയപ്പെടുത്തുന്നു.
പ്രായോഗീകം
എപ്പോഴെങ്കിലും ഇയ്യോബിനെപ്പോലുള്ള ഒരു വ്യക്തിയെ കണ്ടുമുട്ടിയുട്ടുണ്ടോ? നമുക്ക് ചുറ്റും ചുരുക്കം ചിലരെ മാത്രം അത്തരത്തിൽ നമുക്ക് കാണുവാൻ കഴിയുകയുള്ളൂ. അങ്ങനെയുള്ളവർ എപ്പോഴും ശരിയായ കാര്യം മാത്രം ചെയ്യുമെന്ന് നമുക്ക് വിശ്വസിക്കുവാൻ കഴിയും. അങ്ങനെയുള്ളവരുടെ നിലവാരത്തിൽ ജീവിക്കുവാൻ കഴിയാത്തവർ അവരെ പ്രശംസിക്കും പക്ഷേ അവരുടെ പാപവഴികളെക്കുറിച്ച് അവർക്ക് കുറ്റബോധം തോന്നുകയില്ല. എന്നാൽ അതുപോലെ ജീവിക്കുവാൻ ശ്രമക്കുന്നവർ അങ്ങനെയുള്ളവർക്ക് ബഹുമാനം കൊടുക്കും. അങ്ങനെയുള്ളവർ തങ്ങളുടെ ജീവിത്തിൽ കഷ്ടതയോ പ്രയാസങ്ങളോ കടന്നുവന്നാലും ഒരിക്കലും പതറുകയില്ല. പിശാചിനെ ലജ്ജിപ്പിക്കുന്ന ഒരു വിശുദ്ധ നിയമ സംഹിതയുമായി ജീവിക്കുക, അതായത് എന്തുവന്നാലും കർത്താവുമായുള്ള ബന്ധത്തിന് കൊട്ടം വരാതെ ജീവിക്കുക. അങ്ങനെ നമുക്കും കുറ്റമില്ലാത്തവരും നേരുള്ളവരുമായി ജവിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.
പ്രാർത്ഥന
പ്രീയ യേശുവേ,
കുറ്റമില്ലാത്തവനും നേരുള്ളവനുമായി ഈ നാശലോകത്തിൽ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
