“ഞാൻ നീ ആയിരുന്നെങ്കിൽ”
വചനം
ഇയ്യോബ് 5 : 8
ഞാനോ ദൈവത്തിങ്കലേക്കു നോക്കുമായിരുന്നു; എന്റെ കാര്യം ദൈവത്തിങ്കൽ ഏല്പിക്കുമായിരുന്നു.
നിരീക്ഷണം
ഇയ്യോബിന്റെ സുഹൃത്തായ എലീഫസിന്റെ വാക്കുകളാണ്. യുഗങ്ങളായി അറിയപ്പെടുന്ന ആ കഷ്ടത ഇയ്യോബിന് വന്നപ്പോൾ, ഒരു സുഹൃത്ത് ഇയ്യോബിനോട് ഇപ്രകാരം പറഞ്ഞു, ഞാൻ നീയായിരുന്നുവെങ്കിൽ ഞാൻ എന്റെ കാര്യം യഹോവയുടെ മുമ്പാകെ ബോധിപ്പിക്കുമായിരുന്നു.
പ്രായോഗീകം
ചിലപ്പോൾ എന്തു പറയണമെന്ന് അറിയാതെ വരുമ്പോൾ നാം നമ്മുടെ മനസ്സിൽ വരുന്നത് എന്തായായലും അങ്ങ് പറയും. എലീഫസും മറ്റ് രണ്ട് സുഹൃത്തുക്കളും ഏഴു ദിവസം ഇയ്യോബിന്റഎ കൂടെ ഇരുന്നു, ആരും ഒരു വാക്കുപോലും പറഞ്ഞില്ല. ഒടുവിൽ ഇയ്യോബ് പൂർണ്ണമായും പാപം ചെയ്ത് ദൈവത്തിൽ നിന്ന് അകന്നതുപോലെ സംസാരിക്കുവാൻ തുടങ്ങി. സുഹൃത്ത് പറഞ്ഞു തീർന്നപ്പോൾ എലീഫസ് ഇയ്യോബിനോട് തന്റെ നിസ്സാഹായാവസ്ഥ ദൈവത്തോട് അപേക്ഷിക്കുവാനും അവന്റെ മുമ്പാകെ തന്റെ കാര്യം അവതരിപ്പിക്കുവാനും എലീഫസ് അവനെ പ്രോത്സാഹിപ്പിച്ചു. നമുക്ക് ഓരോരുത്തർക്കും ചെയ്യുവാൻ കഴിയുന്ന ഏറ്റവും മികച്ച ഉപദേശങ്ങളാണിവ. ഇയ്യോബിനെപ്പോലെ നിങ്ങളുടെ ഇപ്പോഴത്തെ നിസ്സാഹായതയിൽ ദൈവം ഒരു പങ്കു വഹിച്ചുവെന്ന് തോന്നാം. എന്നാലും ദൈവത്തോട് അപേക്ഷിക്കുക. ഇന്നും എന്നന്നേയ്ക്കും ദൈവം നമ്മുടെ ആത്യന്തീക സഹായ സ്രോതസ്സാണ്. അതിനാൽ അടുത്തതവണ ഒരു സുഹൃത്തിന് സഹായം ആവശ്യമുള്ളപ്പോൾ ഈ വാക്കുകളിൽ നിന്ന് ആരംഭിക്കുവാൻ ഉപദേശിക്കുക, “ഞാൻ നീയായിരുന്നെങ്കിൽ”.
പ്രാർത്ഥന
പ്രീയ യേശുവേ,
ഏതൊരവസ്ഥയിലും അങ്ങയോട് വിളിച്ചപേക്ഷിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
