“വചനത്തിന്റെ ശക്തി”
വചനം
അപ്പോ.പവൃത്തി 12 : 24
എന്നാൽ ദൈവ വചനം മേല്ക്കുമേൽ പരന്നുകൊണ്ടിരുന്നു.
നിരീക്ഷണം
ഈ അദ്ധ്യായത്തിന്റെ ആരംഭത്തിൽ, ഹെരോദാവ് രാജാവ് പത്രോസ് ഉൾപ്പെടെയുള്ള ആദിമ സഭയിലെ പ്രധാന സുവിശേഷകരെ ജയിലിൽ അടയ്ക്കുവാൻ തുടങ്ങി. യഹൂദാ ജനങ്ങൾ സന്തോഷിച്ചു, പക്ഷേ ദൈവ സഭ പ്രാർത്ഥിച്ചു, പത്രോസ് വിടുവിക്കപ്പെട്ടു എന്നാൽ ഹെരോദാവ് പെട്ടെന്ന് മരിച്ചു. ആകയാൽ ദൈവവചനം തുടർന്നും അഭിവൃദ്ധി പ്രാപിച്ചു എന്ന് തിരുവെഴുത്ത് വ്യക്തമാക്കുന്നു.
പ്രായോഗീകം
ദൈവത്തിന്റെ വിശുദ്ധ വചനത്തിന്റെ വ്യാപനം തടയുക അസാധ്യമാണ്. മനുഷ്യരും രാഷ്ട്രങ്ങളും വർഷങ്ങളായി വൃഥാ ശ്രമിച്ചുട്ടുണ്ട് ഇതിനെ നശിപ്പിക്കുവാൻ, പക്ഷേ അത് അസാധ്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് നിങ്ങൾ എന്ത് കഷ്ടം നേരിട്ടാലും ദൈവവചനത്തിൽ ഉറച്ചു നിൽക്കുക. നിങ്ങൾ സാമ്പത്തീക തകർച്ചയുടെ വക്കിലാണെങ്കിൽ, ദൈവവചനത്തിൽ ഉറച്ചു നിൽക്കുക. നിങ്ങളുടെ കുഞ്ഞുങ്ങളിൽ ഒരാൾ അടുത്തിടെ തീരാ രോഗിയായിരിക്കുന്നു എന്ന് വൈദ്യശാസ്ത്രം പറയുന്നെങ്കിൽ ദൈവവചനത്തിൽ ഉറച്ചു നിൽക്കുക. ദൈവവചനത്തിന് തടുക്കുവാൻ കഴിയാത്ത ഒരു പർവ്വത സമാനമായ പ്രശ്നവും നിങ്ങളുടെ ആത്മാവിന്റെ ശത്രൂവായ പിശാചിന് നിങ്ങൾക്ക് നൽകുവാൻ കഴിയുകയില്ല. ദൂതന്മാരുടെ സഹായത്തോടെ പത്രോസ് ഹൈരോദാവിന്റെ ജയിലറയിൽ നിന്ന് രക്ഷപ്പെട്ടു. അതിനുശേഷം അവനുവേണ്ടി പ്രാർത്ഥിക്കുന്ന തന്റെ ക്രിസ്തീയ സുഹൃത്തുക്കൾ കൂടിയിരുന്ന വീടിന്റെ വാതിലിൽ അവൻ വന്ന് മുട്ടി. പത്രോസ് വാതിൽക്കൽ നിൽക്കുന്നു എന്ന് പറഞ്ഞ കൊച്ചു പെൺകുട്ടിയെ അവർ വിശ്വസിച്ചില്ല, എന്നാൽ വചനത്തിന്റെ ശക്തി എപ്പോഴും നിങ്ങളുടെ പ്രാർത്ഥനയിടെ ഉത്തരവുമായി വാതിലിൽ മുട്ടും. ഇന്ന് തന്നെ നിങ്ങളുടെ പ്രാർത്ഥനയുടെ മറുപടി വാതിൽക്കൽ എത്തും അതിനായി കാത്തിരിക്കുക.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ വചനത്തിന്റെ ശക്തിയും പ്രാർത്ഥനയുടെ ശക്തിയും രുചിച്ചറിയുവാൻ എനിക്ക് കൃപ തന്നതിനാൽ നന്ദി. ദൈവവചനത്തിൽ ഉറച്ച് നിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
