“വിജയിക്കുവാനുള്ള വഴി”
വചനം
അപ്പോ.പവൃത്തി 13 : 3
അങ്ങനെ അവർ ഉപവസിച്ചു പ്രാർത്ഥിച്ചു അവരുടെ മേൽ കൈവെച്ചു അവരെ പറഞ്ഞയച്ചു.
നിരീക്ഷണം
പൗലോസും ബർന്നബാസും തങ്ങളുടെ ആദ്യ മിഷനറി യാത്രയ്ക്ക് പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു. അന്ത്യോക്യയിലെ ചില പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ആദ്യം അവർക്കുവേണ്ടി ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു, തുടർന്ന് അഭിഷേകത്തിനായി അവരുടെ മേൽ കൈകൾ വെച്ച് അവരെ യാത്രയാക്കി.
പ്രായോഗീകം
വിജയിക്കുവാനുള്ള വഴി എന്നതിനുള്ള ഒരു കുറിപ്പടിയാണ് ഇത്. ഏത് യാത്രയ്ക്കാണ് നിങ്ങൾ തയ്യാറെടുക്കുന്നത്? കർത്താവിന്റെ മാർഗനിർദേശമായ നിങ്ങൾ അടുത്തിടെ തീരുമാനിച്ച പുതിയ തീരുമാനം ഏതാണ്? എന്തായാലും ക്രിസ്തുവിനെ അനുഗമിക്കുന്ന ചില അടുത്ത സുഹൃത്തുക്കളെും സഹകാരികളും നിങ്ങളോടൊപ്പം ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യേണ്ടതേ ആവശ്യമാണ്. അതിനുശേഷം വിജയത്തിനായി നിങ്ങളെ അഭിഷേകം ചെയ്യുവാൻ നിങ്ങളുടെ മേൽ കൈ വയ്ക്കാൻ അവരോട് ആവശ്യപ്പെടുക. സുഹൃത്തുക്കൾ ഒരുമിച്ച് ഉപവസിക്കുന്നതിന്റെ ഉദ്ദേശ്യം പ്രത്യേക പരിശ്രമത്തിൽ ദൈവീക കൃപയുടെ ആവശ്യകത അംഗീകരിക്കുവാൻ ആണ്. ഒരുമിച്ച് പ്രാർത്ഥിക്കുന്നത് നമ്മുടെ കർത്താവിന്റെ ഹൃദയത്തെയും കൈയെയും ചലിപ്പിക്കും. ഒടുവിൽ സുഹൃത്തുക്കൾ നിങ്ങളുടെ മേൽ കൈവെച്ച് നിങ്ങളുടെ ലക്ഷ്യത്തിനായി നിങ്ങളെ അഭിഷേകം ചെയ്യുമ്പോൾ നിങ്ങൾ ഉദ്ദേശിച്ച ഒരു വിജയയം ഉണ്ടാകും ഒരിക്കലും മറക്കരുത്..വിജയിക്കുവാനുള്ള വഴി.
പ്രാർത്ഥന
പ്രീയ യേശുവേ,
ഉപവസിച്ചും പ്രാർത്ഥിച്ചും വിജയത്തിലേയക്ക് നയിക്കപ്പെടുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
