“നമുക്ക് വേണ്ടതെല്ലാം ദൈവത്തിന്റെ പക്കലുണ്ട്”
വചനം
ഇയ്യോബ് 12 : 13
ജ്ഞാനവും ശക്തിയും അവന്റെ പക്കൽ, ആലോചനയും വിവേകവും അവന്നുള്ളതു.
നിരീക്ഷണം
ഇയ്യാബിന്റെ വ്യക്തിപരമായ കഠിന ശോധനയുടെ മധ്യത്തിൽ, തന്നെ വീണ്ടെടുക്കുവാൻ ആവശ്യമായതെല്ലാം ദൈവത്തിന്റെ പക്കലുണ്ട് എന്ന് അംഗീകരിക്കുവാൻ ഇയ്യോബ് തയ്യാറായി. ജ്ഞാനം, ശക്തി, ഉപദേശം, വിവേകവും എന്നിവ യഹോവയായ ദൈവത്തിന്റെതാണ് എന്ന് ഇയ്യോബ് മനസ്സിലാക്കി.
പ്രായോഗീകം
കഷ്ടതയുടെ നടുവിൽ ദൈവത്തെ പെട്ടെന്ന് ഉപേക്ഷിക്കരുത് നിങ്ങൾക്ക് ആവശ്യമായത് ദൈവത്തിന്റെ പക്കലുണ്ട്. എല്ലാം നഷ്ടപ്പെട്ട് കുഞ്ഞുങ്ങളെ വളർത്തുവാൻ കഴിയാതെ വിഷമിക്കുന്നവരെ നാം കണ്ടിണ്ട്. എന്നാൽ അവർ ദൈവത്തിൽ ആശ്രയിച്ച് ഉറച്ചു നിന്നാൽ ദൈവം അവരെ സഹായിക്കും. ഇന്ന് താങ്ങക്കൾ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണോ ആയിരിക്കുന്നത്? ഒരുപക്ഷേ അതിലും മോശമായ അവസ്ഥയായിരിക്കാം എന്നാൽ നിങ്ങളുടെ കൂടെ ആയിരിക്കുന്നവൻ ആരെന്ന് മനസ്സിലാക്കുക. ജ്ഞാനവും, ശക്തിയും, ഉപദേശവും, വിവേകവുമുള്ളവൻ നിങ്ങളോടൊപ്പം ഉണ്ട്. അതിനാൽ ജീവിതം ഉപേക്ഷിക്കരുത്, നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ദൈവത്തിന്റെ കൈവശമുണ്ട് ഇയ്യോബ് ചെയ്തതുപോലെ ദൈവത്തിൽ ആശ്രയിക്കുക മാത്രം ചെയ്യുക .
പ്രാർത്ഥന
പ്രീയ യേശുവേ,
എനിക്ക് ആവശ്യമുള്ളതെല്ലാം അങ്ങയുടെ കൈവശമുണ്ട്. ആകയാൽ അങ്ങയിൽ ആശ്രയിച്ച് അവസാനം വരെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
