“യഥാർത്ഥ ആഗ്രഹം”
വചനം
ഇയ്യോബ് 23 : 12
ഞാൻ അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല; അവന്റെ വായലിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു.
നിരീക്ഷണം
ഇയ്യോബിന് തന്റെ നിരാശയിൽ ദൈവത്തോട് സംസാരിക്കുവാൻ വളരെ ആഗ്രഹം ഉണ്ടായിഎന്നാൽ ആ സമയത്ത് ദൈവത്തെ കണ്ടെത്തുവാൻ കഴിയാത്തതുപോലെ തോന്നി. ഇയ്യോബിനെ സംബന്ധിച്ചിടത്തോളം ദൈവത്തെ എങ്ങനെ കാണുന്നു എന്ന് ഇപ്രകാരം പറഞ്ഞു, ഭക്ഷണം കഴിക്കുന്നതിനേക്കാൾ ഞാൻ അവന്റെ വാക്കുകൾക്ക് വിലകൽപ്പിക്കുന്നു.
പ്രായോഗീകം
ഈ വചനം വായിക്കുമ്പോൾ നമുക്ക് മനസ്സിലാകും ഇയ്യോബ് യേശുവിനെ സ്നേഹിച്ചിരുന്ന ഒരു മനുഷ്യനാണെന്ന്. ദൈവത്താൽ പരീക്ഷിക്കപ്പെടുകയും സാത്താൻ തന്നെ ആക്രമിക്കപ്പെടുകയും ചെയ്തതുപ്പോൾ ഇയ്യോബ് ഇപ്രകാരം പറഞ്ഞു, കർത്താവിന്റെ വചനങ്ങൾ എന്റെ ഹൃദയത്തോട് ചേർത്തുപിടിച്ചിരിക്കുന്നു, ഞാൻ ആഹാരം കഴിക്കുവാൻ ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതൽ അവനിൽ നിന്ന് കേൾക്കുവാൻ ആഗ്രഹിക്കുന്നു!! ഇന്ന് താങ്കൽ നേരിടുന്ന പ്രശ്നം എന്തുതന്നെയായാലും ഭക്ഷണത്തേക്കാൾ കർത്താവിന്റെ വചനം നിങ്ങൾക്ക് പ്രധാനമാണെങ്കിൽ നിങ്ങളുടെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് നിങ്ങൾ പുറത്തുവരും. തന്റെ സുഹൃത്തുക്കളുമായുള്ള ഈ സംഭാഷണത്തിനിടയിൽ ഇയ്യോബ് അസ്വസ്ഥനായിരുന്നു, പക്ഷേ അപ്പോഴും അവന്റെ യഥാർത്ഥ നിറം പുറത്തുവന്നിരുന്നു. കഷ്ടതയുടെ മധ്യത്തിൽ അവൻ പറഞ്ഞ കാര്യങ്ങൾ അവന്റെ യഥാർത്ഥ ആഗ്രഹം വെളിപ്പെടുത്തി.
പ്രാർത്ഥന
പ്രീയ യേശുവേ,
ഏതു പ്രതിസന്ധിയിലും അങ്ങയോടൊപ്പം ആയിരിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അങ്ങയുടെ വചനം എനിക്ക് എപ്പോഴും ആവശ്യമാണ്. അങ്ങയെ കൂടുതൽ സ്നേഹിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
