“മരിക്കുവാനുള്ളവരെ പോലെ ജീവിക്കുക”
വചനം
മാർക്കോസ് 13 : 4
അതു എപ്പോൾ സംഭവിക്കും? അതിന്നു എല്ലാം നിവൃത്തി വരുന്ന കാലത്തിന്റെ ലക്ഷണം എന്തു എന്നു ഞങ്ങളോടു പറഞ്ഞാലും എന്നു ചോദിച്ചു.
നിരീക്ഷണം
യെരുശലേമിലെ ദേവാലയത്തിന്റെ വരാനിരിക്കുന്ന നാശത്തെക്കുറിച്ച് യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞിരുന്നു. അത് എപ്പോൾ സംഭവിക്കുമെന്ന് അവന്റെ ശിഷ്യന്മാരിൽ ചലർക്ക് അറിയാൻ ആഗ്രഹമുണ്ടായിരുന്നു.
പ്രായോഗീകം
മനുഷ്യനായിരിക്കുന്നതിനാൽ ഭാവിയെക്കുറിക്കുന്ന എന്തോ ഒന്ന് ഉണ്ട് എന്ന് മനുഷ്യൻ ചിന്തിക്കുന്നു. എന്നാൽ എന്റെ അടുത്ത ഭക്ഷണം എവിടെ നിന്ന് വരും, എന്നല്ലാതെ മൃഗങ്ങൾക്ക് ഭാവിയെക്കുറിച്ച് ഒരു ചിന്തയും ഇല്ല. മനുഷ്യരായ നമ്മുടെ കാര്യത്തിൽ അങ്ങനെയല്ല, ഭാവി എന്താണ് എന്ന് അറിയുവാൻ നാം എപ്പോഴും ആഗ്രഹിക്കുന്നവരാണ്. പക്ഷേ എങ്ങനെയോ നാം മിരിക്കുമെന്ന് ചിന്തയില്ലാതെയാണ് ജീവിക്കുന്നത്, എന്നതാണ് സത്യം. ഭാവി എന്താണെന്ന് നമുക്ക് അറിയില്ല “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു” (എബ്രായർ 9:27). മരിച്ചുകഴിഞ്ഞാൽ നാം എവിടെയായിരിക്കും എന്ന സത്യം അറിഞ്ഞാൽ, നാം മരിക്കുന്നതുപോലെ ജീവിക്കും. നാം മരിക്കുന്നത് എപ്പോൾ എന്ന് അറിയാത്തിനാൽ ഏത് നിമിഷവും കർത്താവിന്റെ മുമ്പാകെ നിൽക്കുവാൻ നാം തയ്യാറായിരിക്കണം. ആളുകൾ പറയും, യേശുവിൽ വിശ്വസിക്കുവാൻ ഒരു നല്ല സമയത്തിനായി ഞാൻ കാത്തിരിക്കുന്നു, അല്ലെങ്കിൽ മരണത്തെക്കുറിച്ച് ചിന്തിക്കുവാൻ എനിക്ക് ധാരാളം സമയം ഉണ്ട് എന്നൊക്കെ. എന്നാൽ നമ്മിൽ ആർക്കും അത് ശരിക്കും അറിയാത്തതിനാൽ, അത് ഒരു മണ്ടത്തരമായ പ്രസ്ഥാവനയാണ്. കർത്താവ് നമ്മെ എപ്പോൾ വീട്ടിലേയ്ക്ക് വിളിക്കുമെന്ന് നമുക്കറിയാത്തിനാൽ നാം മരിക്കുന്നതുപോലെ ജീവിക്കുവാൻ തയ്യാറാകാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്ന എപ്പോൾ വീട്ടിൽ വിളിച്ചു ചേർക്കും എന്ന് അറിയാത്തതിനാൽ മരിക്കുന്നവനെപ്പോലെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
