“നിലനിൽക്കുന്നത് ദൈവത്തിന്റെ വചനം മാത്രമാണ്”
വചനം
ഗലാത്യർ 1 : 20
ഞാൻ നിങ്ങൾക്കു എഴുതുന്നതു ഭോഷ്കല്ല എന്നതിന്നു ദൈവം സാക്ഷി.
നിരീക്ഷണം
പൗലോസിനാൽ സ്ഥാപിക്കപ്പെട്ട ഗലാത്യ സഭയ്ക്കാണ് താൻ ഈ ലോഖനം എഴുതുന്നത്. ആ സഭയുടെ ആരംഭം മുതൻ താൻ അവിടെ ഉണ്ടായിരുന്നു. ഗലാത്യക്കാർ അവരുടെ പഴയ ജീവിതരീതിയിലേക്ക് മടങ്ങാൻ തുടങ്ങിയിരുന്നതിനാൽ, പൗലോസ് അവരെ ആദ്യം പഠിപ്പിച്ച ദൈവ വചനത്തിലേയ്ക്ക് മടങ്ങാൻ അവരോട് അഭ്യർത്ഥിക്കുകയായിരുന്നു. എന്നാൽ താൻ കള്ളം പറയുന്നില്ല എന്ന വികാരഭരിതമായ ഒരു വരിയോടെയാണ് അദ്ദേഹം തന്റെ ലേഖനം ആരംഭിക്കുന്നത്.
പ്രായോഗീകം
യേശുവിന്റെ അനുയായികളായ നമുക്ക് അവസാനം വരെ നമ്മുടെ ദൈവത്തിന്റെ വചനം മാത്രമേ ഉള്ളൂ. പണം സമ്പാദിക്കുവാനോ, സുഹൃത്തുക്കളെ ആകർഷിക്കുവാനോ പ്രശംസിക്കപ്പെടുവാനോ ഉള്ള ഒരു മാർഗമായി സുവിശേഷത്തെ പ്രോത്സാഹിപ്പിക്കുവാൻ നമുക്ക് കഴിയുകയില്ല. നമ്മുടെ ജീവിത്തിൽ യേശു ചെയ്ത അത്ഭുതത്തിന്റെ സ്വന്തം സാക്ഷ്യം മാത്രമാണ് നമുക്കുള്ളത്…മുൻകാലങ്ങളിൽ സത്യസന്ധത, വിശ്വാസത്തിന്റെ ആത്മാർത്ഥത എന്നവ, എല്ലായിപ്പോഴും വിജയം നേടിയുട്ടുണ്ട്. ഈ രീതിയിൽ ദൈവവചനം പ്രസംഗിക്കണം അതിലൂടെ വടുതൽ നടക്കും. നമുക്കുള്ളത് ദൈവത്തിന്റെ വചനം മാത്രമാണ്, കള്ളം പറയുകയില്ല സത്യമാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ വചനം വ്യക്തമായി മറ്റുള്ളവരോട് പറയുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
