“കർത്താവുമായി ഒരു ഉടമ്പടി ചെയ്യുക”
വചനം
ഇയ്യോബ് 31 : 1
ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?
നിരീക്ഷണം
ഇയ്യോബിന്റെ നിരാശയിൽ, എന്തുകൊണ്ടാണ് തന്നെ ദൈവം ഇത്രയധികം പരീക്ഷിച്ചതെന്ന് താൻ ചിന്തിച്ചുപോയി. ഈ വചനത്തിൽ ഇയ്യോബ് യുവതികളെ പാപചിന്തയോടെ നോക്കുകയില്ലെന്ന് തന്റെ കണ്ണുമായി ഒരു ഉടമ്പടി ചെയ്തിരുന്നു എന്ന വസ്തുതയെ വെളിപ്പെടുത്തുന്നു.
പ്രായോഗീകം
ഇയ്യോബിനുണ്ടായ കഷ്ടത ഒരു നിമിഷം മാറ്റിവെയ്ക്കാം. അവൻ ചെയ്ത ഒരു നല്ല കാര്യത്തെക്കുറിച്ച് ചിന്തിക്കാം. താൻ തന്റെ കണ്ണുമായി ഒരു നിയമം ചെയ്തു അത് തന്റെ കണ്ണുകൊണ്ട് പാപ ഉദ്ദേശത്തോടുകൂടെ ഒരു യുവതിയെ നോക്കുകയില്ല എന്നതായിരുന്നു. ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം ഒരാളുടെ ധാർമ്മീക പെരുമാറ്റത്തിലേയ്ക്കുള്ള കവാടം പലപ്പോഴും കണ്ണുകളാണ്. ഒരു പുരുഷൻ കാഴ്ചയിൽ ലൈംഗീകമായി ഉത്തേജിതനാകും. ഇയ്യേബ് പറഞ്ഞു, ഞാൻ എന്റെ കണ്ണിന് ഒരു കാവൽ നിർത്തിയിരിക്കുന്നു! ആകയാൽ നമ്മുടെ ഉള്ളിൽ പിശാചിന് കടക്കുവാൻ ഏത് ഇന്ദ്രീയമാണ് പാപത്തിലേയ്ക്ക് നയിക്കുന്നത്, ആ ഇന്ദ്രീയത്തെ അടക്കുവാൻ നാം ദൈവവുമായി ഒരു ഉടമ്പടി ചെയ്യണം. നിങ്ങൾ യഥാർത്ഥത്തിൽ ദൈവവുമായി ഒരു ഉടമ്പടി ചെയ്തിട്ടുണ്ടോ? ഒരു ഉടമ്പടി എന്നത് കർത്താവിനോടുള്ള ഒരു കരാറോ, വാഗ്ദാനമോ, ഉറപ്പോ, പ്രതിബദ്ധതയോ ആണ്. ഇങ്ങനെ ചെയ്താൽ നിങ്ങൾ നിങ്ങളുടെ ആത്മാവിനെ സംരക്ഷിക്കും, ആരും നിങ്ങൾക്കായി അത് ചെയ്യുകയില്ല. നാം തന്നെ നമ്മുടെ കാവൽക്കാരായിരിക്കണം. ഈ കാര്യം വളരെ പ്രധാനപ്പെട്ടതായതിനാൽ ഒന്നുകൂടെ ചോദിക്കട്ടെ “നിങ്ങൾ കർത്താവുമായി ഒരു ഉടമ്പടി ചെയ്തിട്ടുണ്ടോ?”
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങുമായി ഒരു ഉടമ്പടി ചെയ്തിരിക്കയാൽ അതിൽ ഉറച്ചു നിൽപ്പാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
