“മറ്റുള്ളവർ എന്നെക്കാൾ പ്രധാനമാണ്”
വചനം
1 കൊരിന്ത്യർ 10 : 33
ഞാനും എന്റെ ഗുണമല്ല, പലർ രക്ഷിക്കപ്പെടേണ്ടതിന്നു അവരുടെ ഗുണം തന്നേ അന്വേഷിച്ചുകൊണ്ടു എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.
നിരീക്ഷണം
മറ്റുള്ളവർക്കുവേണ്ടി കാരാഗൃഹവാസം സഹിക്കുവാനും അപ്പേസ്ഥലനായ പൗലോസ് തയ്യാറായി. യേശുക്രിസ്തുവിന്റെ മണവാട്ടി സഭ വിജയിക്കുവാനുള്ള ഒരേയൊരു മാർഗ്ഗമായിരുന്നു അത്. ഇവിടെ അദ്ദേഹം പറയുന്നു, എനിക്കുവേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയല്ലാതെ മറ്റൊന്നും ഞാൻ അപേക്ഷിക്കുന്നില്ല, അതിനാൽ നിങ്ങളും യേശുവിനെ അറിയുവാൻ ഇടയായി.
പ്രായോഗീകം
യേശുവിന്റെ അനുയായി ആകുന്ന ഒരുവ്യക്തിക്ക് തന്നെക്കാൾ പ്രധാന്യമർഹിക്കുന്നവരാണ് തന്റെ കൂട്ടു സഹോദരങ്ങൾ. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ രക്ഷകനെ അറിയിക്കുക എന്നതാണ് തങ്ങളുടെ ദൗത്യം. യേശു പഠിപ്പിച്ചതെല്ലാം അവന്റെ രാജ്യത്തിന്റെ നിർമ്മാണത്തെക്കുറിച്ചായിരുന്നു. ദൈവരാജ്യം ജനങ്ങൾക്കുവേണ്ടി ഒരുക്കിയിരിക്കുന്നു. ദൈവം എല്ലാം സൃഷ്ടിക്കുകയും അതിലും പ്രധാനമായി മനുഷ്യരെ സൃഷ്ടിക്കുകയും ചെയ്തതിനാൽ, എല്ലാവരും തന്നെ തിരഞ്ഞെടുത്ത് തന്റെ രാജ്യത്തിൽ എത്തിച്ചേരണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ദൈവ രാജ്യം എന്നേക്കും നിലനിൽക്കും എന്നതാണ് സത്യം. അതിനാൽ യേശുവിന്റെ ദൗത്യം തുടരുന്നതിന്, മറ്റുള്ളവർ നമ്മേക്കാൾ എല്ലായ്പ്പോഴും പ്രാധാന്യം അർഹിക്കുന്നവരാണ് എന്ന രീതിയിൽ നാം പ്രവർത്തിക്കണം.
പ്രാർത്ഥന
പ്രീയ യേശുവേ,
മറ്റുള്ളവരെ എന്നേക്കാൾ ശ്രേഷ്ടരെന്ന് എണ്ണുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
