“ദൈവത്തിന്റെ നാദം അതിശയകരം!”
വചനം
ഇയ്യോബ് 37 : 5
ദൈവം തന്റെ നാദം അതിശയമായി മുഴക്കുന്നു; നുമുകൂ ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു.
നിരീക്ഷണം
ഇയ്യോബിന്റെ ഭയാനകമായ കഷ്ടപ്പാടിന്റെ നടുവിൽ അവന്റെ ഒരു സുഹൃത്ത് ഈ അവിശ്വസനീയമായ പ്രസ്ഥാവന നടത്തി. ദൈവത്തിന്റെ ശബ്ദം ഇടിമുഴക്കംപോലെ മുഴങ്ങുന്നതിനെയും, വർണ്ണിക്കുവാൻ കഴിയാത്തത്ര അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുന്നതിനേയും കുറിച്ച് അദ്ദേഹം വിവരിക്കുന്നു.
പ്രായോഗീകം
പലപ്പോഴും ഇടമുഴക്കം പോലുള്ള ദൈവപ്രവർത്തി നമ്മുടെ ജീവിതങ്ങളിൽ കടന്നുവന്നത് നാം ഓർക്കുന്നുണ്ടോ. പല സംഭവങ്ങളും ജീവിതത്തിൽ കടന്നുവരുമ്പോൾ അതോടെ എല്ലാം തീർന്നു എന്ന് നാം കരുതാറുണ്ട്, എന്നാൽ അത് ദൈവം ഇടിമുഴക്കത്തോടെ തന്റെ പ്രവർത്തികൾ ചെയ്യുന്നതായിരിക്കാം. ദൈവം തന്റെ നാദം അതിശമായി മുഴക്കുന്നു എന്നാണ് വചനം പറയുന്നത്. ഈ ലോകത്തു നടക്കുന്ന പല സംഭവങ്ങളും നമ്മെ അതിശയിപ്പിക്കുന്നതായിരിക്കാം . അത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് നാം പലപ്പോഴും ചിന്തിച്ചിരിക്കാം പക്ഷേ ദൈവത്തിന്റെ അത്ഭുതകരമായ പ്രവർത്തികൾ പലപ്പോഴും മനുഷ്യരായ നമുക്ക് മനസ്സിലാക്കുവൻ കഴിയാതിരിക്കും. അതാണ് ഈ വചനത്തിൽ പറയുന്നത് നമുക്ക് ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ദൈവം ചെയ്യുന്നു എന്ന്. ആകയാൽ എന്തെല്ലാം സംഭവിച്ചാലും ദൈവം അറിയാതെ അല്ല എന്ന ഉറപ്പ് ഒരു വിശ്വാസിക്ക് ഉണ്ടെങ്കിൽ ഏത് പ്രശ്നത്തെയും തരണം ചെയ്യുവാൻ ദൈവം സഹായിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ അതിശയിപ്പിക്കുന്ന നാദത്തെയും, ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെയും കാത്തിരുന്ന് മനസ്സിലാക്കുവാനുള്ള കൃപ നൽകുമാറാകേണമേ. ആമേൻ
