“പ്രവചിക്കും എന്ന് ഉറപ്പാക്കുക”
വചനം
1 കൊരിന്ത്യർ 14 : 3
പ്രവചിക്കുന്നവനോ ആത്മികവർദ്ധനെക്കും പ്രബോധനത്തിന്നും ആശ്വാസത്തിന്നുമായി മനുഷ്യരോടു സംസാരിക്കുന്നു.
നിരീക്ഷണം
1 കൊരിന്ത്യർ 12-ാം അദ്ധ്യായത്തിൽ പൗലോസ് അപ്പോസ്ഥലൻ ആത്മീക വരങ്ങളെക്കുറിച്ച് വ്യക്തമായി എഴുതിയിരിക്കുന്നു. ഈ വചനത്തിൽ പ്രവചനവരം സവിശേഷമായ ഒരു വരമാണെന്ന് വ്യക്തമാക്കുന്നു. ഈ വരം ഉള്ളവർക്ക് മറ്റുള്ളവരെ ശക്തിപ്പെടുത്തുവാനും പ്രോത്സാഹിപ്പിക്കുവാനും കഴിയും എന്ന് വ്യക്തമാകുന്നു.
പ്രായോഗീകം
പ്രവചനവരം ഉള്ളവരെ പലപ്പോഴും ഭയത്തോടെയാണ് നോക്കി കാണാറുള്ളത്, കാരണം അവർ ജനങ്ങളുടെ പാപത്തെക്കുറിച്ച് ബോധം വരുത്തും, അത് പരിശുദ്ധാത്മാവ് ചെയ്യുന്ന കാര്യമാണ്. എന്നാൽ പ്രവചനവരത്തിന്റെ മറ്റൊരുദ്ദേശം ജനങ്ങൾക്ക് ആത്മീകവർദ്ധനെക്കും പ്രബോധനത്തിനും ആശ്വാസത്തിനുെ കൂടി വേണ്ടിയാണ് എന്ന് ഈ വചനം വ്യക്തമാക്കുന്നു. ആകയാൽ ഈ വരം യേശുവിനെ പിൻതുടരുന്ന എല്ലാവർക്കും ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. എല്ലാ വിശ്വാസികളും എല്ലാ ദിവസവും ഈ വരം ഉപയോഗിക്കണം. മറ്റാരെങ്കിലും പ്രവചിക്കുവാൻ വേണ്ടി കാത്തിരിക്കരുത്, നാം തന്നെ മറ്റുള്ളവർക്ക് ആത്മികവർദ്ധന വരുത്തുകയും, പ്രബോധിപ്പിക്കുകയും ആശ്വാസിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. അങ്ങനെ ചെയ്യുമ്പോഴാണ് ദൈവ സഭ വളരുന്നത്.
പ്രാർത്ഥന
പ്രീയ യേശുവേ,
പ്രവചനവരത്താൽ മറ്റുള്ളവരെ ആശ്വസിപ്പിക്കുവാനും, ആത്മീക വർദ്ധന വരുത്തുവാനും പ്രബോധിപ്പിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
