“അതെ ആമേൻ”
വചനം
2 കൊരിന്ത്യർ 1 : 20
ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വു എന്നത്രേ; അതുകൊണ്ടു ഞങ്ങളാൽ ദൈവത്തിന്നു മഹത്വം ഉണ്ടാകുമാറു അവനിൽ ആമേൻ എന്നും തന്നേ.
നിരീക്ഷണം
ദൈവത്തിന്റെ എല്ലാ വാഗ്ദത്തങ്ങളും അന്നും ഇന്നും എല്ലാ വിശ്വാസികൾക്കും അതെ എന്ന് മഹാനായ അപ്പോസ്ഥലൻ കൊരിന്തിലെ സഭയോട് വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. അവന്റെ ശക്തിയാൽ എല്ലാ വാഗ്ദത്തങ്ങൾക്കും ആമേൻ (ഞാൻ സമ്മതിക്കുന്നു) പറയുവാനും അവന്റെ മഹത്വത്തിനായി അവ അവകാശപ്പെടുവാനും നമ്മോട് കല്പിച്ചിരിക്കുന്നു.
പ്രായോഗീകം
വേദപുസ്തകത്തിലെ ഏറ്റവും തൃപ്തികരവും ആശ്വാസകരവുമായ പ്രസ്ഥാവനകളിൽ ഒന്നാണിത്. ഇന്ന് യേശുവിനെ അനുഗമിക്കുന്നവർ ഈ പ്രസ്ഥാവന ആർക്കോ വേണ്ടി എഴുതിയതാണെന്ന് കരുതുന്നു. എന്നാൽ ദൈവത്തിന്റെ എല്ലാ വാഗ്ദത്തങ്ങളും ഇപ്പോഴും അതെ, അത് ഇന്ന് നിങ്ങൾക്കുള്ളതാണ് എന്ന് വിശുദ്ധ പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നു. അവന്റെ മഹത്തായ നാമത്തിലൂടെയും ആമേൻ എന്ന് പറയുവാൻ നമ്മോട് കൽപ്പിച്ചിരിക്കുന്നു. ദൈവത്തിന്റെ ഓരോ വാഗ്ദത്തത്തിനും ആമേൻ അതായത് അവ എനിക്കുകൂടി വേണ്ടിയാണെന്ന് ഞാൻ സമ്മതിക്കുന്നു, അതെ ആമേൻ!
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ എല്ലാ വാഗ്ദത്തങ്ങളും എനിക്കും കൂടിയുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആമേൻ
