“ദൈവം നമ്മോടൊപ്പം ഇല്ലായിരുന്നെങ്കിൽ”
വചനം
സങ്കീർത്തനം 124 : 1
യിസ്രായേൽ പറയേണ്ടതെന്തെന്നാൽ യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ.
വചനം
സങ്കീർത്തനക്കാരൻ ഒരു പ്രസ്ഥാവന നടത്തുകയും പിന്നീട് അത് പൂരിപ്പിക്കുകയും ചെയ്യുന്നു. പ്രസ്ഥാവന ഇങ്ങനെയാണ്.. “കർത്താവ് നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ”.
നിരീക്ഷണം
124-ാം സങ്കീർത്തനം നാം തുടർന്നു വായിക്കുമ്പോൾ, യിസ്രായേലിന് സംഭവിക്കുമായിരുന്ന ഭയാനകമായ കാര്യങ്ങളെ ദാവീദ് രാജാവ് ചുരുക്കമായി വിവരിക്കുന്നു. പക്ഷേ, ഈ ഭാഗം നാം ഓരോരുത്തരുടേയും ജീവിതത്തേട് ചേർത്തുവച്ച് പഠിച്ചാൽ ഇപ്രകാരം പറയുവാൻ കഴിയും. കർത്താവ് എന്റെ പക്ഷത്തില്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും രക്ഷിക്കപ്പെടുമായിരുന്നില്ല. എന്റെ ജീവിത്തിൽ ഇപ്പോഴുള്ള ഓരോ കാര്യവും എടുത്ത് പറഞ്ഞ് ഇപ്രകാരം തന്നെ പറയുവാൻ കഴിയും. നാം ഇന്ന് ചെയ്യുന്ന കാര്യങ്ങൾ ചെയ്യുവാൻ ആവേശത്തോടെ എല്ലാ ദിവസവും രാവിലെ ഉണരാൻ കഴിയുമായിരുന്നില്ല. കർത്താവ് നമ്മുടെ പക്ഷത്തില്ലായിരുന്നെങ്കിൽ നമുക്ക് ഒത്തിരി കാര്യങ്ങൾ നഷ്ടമാകുമായിരുന്നു. ആകയാൽ നമുക്ക് ഓരോരുത്തർക്കും പറയുവാൻ കഴിയണം കർത്താവ് നമ്മോടുകൂടെ ഇല്ലായിരുന്നെങ്കിൽ എനിക്ക് ഇതുവരെ എത്തുവാൻ കഴിയുമായിരുന്നില്ല എന്ന്. ആകയാൽ കർത്താവ് എപ്പോഴും നമ്മോടൊപ്പം ഉണ്ടാകുവാൻ തക്കവണ്ണം നമ്മുടെ ജീവിതത്തെ ക്രമീകരിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്നെ ഇതുവരെ കൊണ്ടുവന്നതിനായ് നന്ദി. അങ്ങയുടെ സാന്നിധ്യം എപ്പോഴും എന്നോടൊപ്പം ഉണ്ടാകുമാറാകേണമേ. ആമേൻ
