“വേലക്കാരെ ആവശ്യമുണ്ട്”
വചനം
മത്തായി 9 : 37
“കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം.
നിരീക്ഷണം
ഇവിടെ യേശു തന്റെ ശിഷ്യന്മാരോട് സംസാരിക്കുമ്പോൾ ഏതു കാലഘട്ടത്തിലും സത്യമായ ഒരു കാര്യം അവരോട് പറയുകയായിരുന്നു. യേശുവിന്റെ കാലത്ത് സത്യമായിരുന്ന ഈ കാര്യം ഇന്നും സത്യമായി തന്നെ തുടരുന്നു. ഈ ഭൂമിയിൽ ദൈവരാജ്യ വ്യാപ്തിയുടെ പ്രവർത്തനങ്ങൾക്കായി വേലക്കാരെ എക്കാലത്തും കൂടുതൽ ആവശ്യമായിരിക്കുന്നു.
പ്രായോഗീകം
യേശു തന്റെ പരസ്യ ശിശ്രൂഷാ കാലയളവിൽ ഇപ്രകാരം പറഞ്ഞു കൊയ്ത്തിനായി വയൽ വിളഞ്ഞിരിക്കുന്നു. അന്നത്തെപ്പോലെ ഇന്നും വയൽ വിളിഞ്ഞിരിക്കുമ്പോൾ അവ കൊയ്തെടുക്കുവാൻ വേലക്കാരെ ആവശ്യമാണ്. ഇപ്പോഴും ദൈവം തന്റെ വേല തികയ്ക്കുവാൻ വേലക്കാരെ നോക്കുന്നു. ദൈവത്തിന്റെ വേല ദൈവം ഉദ്ദേശിച്ച രീതിയിൽ കൃത്യമായി ദൈവം ചെയ്തെടുക്കും എന്നാൽ അതിൽ ഭാഗവാക്കാകുവാൻ നാം തയ്യാറാകണം. ദൈവം തന്റെ പ്രവർത്തി നിവർത്തിക്കുവാൻ മനുഷ്യരെയാണ് നോക്കുന്നത്. ആകയാൽ കൊയ്ത്തിന്റെ നാഥനോട് പ്രാർത്ഥിക്കാം. ദൈവം തന്റെ പ്രവർത്തി കൃത്യസമയത്ത് ചെയ്ത് പൂർത്തീകരിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ വേല ചെയ്യുവാൻ എന്നെ സമർപ്പിക്കുന്നു. അങ്ങയുടെ ഹിതപ്രകാരം എന്നെ ഉപയോഗിക്കുമാറാകേണമേ. ആമേൻ
