Uncategorized

“സംശയം എന്നത് നമ്മുടെ വിഷയമേ അല്ല”

വചനം

മത്തായി  14  :   31

യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: “അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു” എന്നു പറഞ്ഞു.

നിരീക്ഷണം

ഗലീലാകടലിൽ കൊടുങ്കാറ്റുള്ള ഒരു രാത്രിയിൽ, വെള്ളത്തിന് മുകളിലൂടെ നടന്ന് യേശു തന്റെ ശിഷ്യന്മാരുടെ പടകിനടുത്തേയക്ക് വന്നു. കൊടുങ്കാറ്റ് അതിശക്തമായിരുന്നതിനാൽ, യേശുവിനെ കണ്ടപ്പോൾ അവർ അത് ഒരു ഭൂതമാണെന്ന് വിശ്വസിച്ചു. എന്നാൽ യേശു താൻ തന്നെയാണ് എന്ന അവർക്ക് ഉറപ്പു നൽകി. അപ്പോൾ പത്രോസ് കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മേൽ നടന്ന് നിന്റെ അടുക്കൽ വരേണ്ടതിന്നു കല്പിക്കേണം എന്നു പറഞ്ഞു. യേശു നടന്നതുപോലെ പത്രോസിനും നടക്കുവാനുള്ള അനുവാദം കൊടുക്കുകയും താൻ വെള്ളത്തിൽ മുകളിലൂടെ നടക്കുകയും ചെയ്തു. എന്നാൽ ശക്തമായ കാറ്റ് കണ്ട് പത്രോസ് ഭയക്കുകയും തന്മുലം താൻ മുങ്ങുവാൻ തുടങ്ങുകയും ചെയ്തു. യേശു അവന്റെ കൈപിടിച്ച് ഉയർത്തിയതിനുശേഷം ചോദിച്ചു, “അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു”.

പ്രായോഗീകം

യേശുവിനെ അനുഗമിക്കുന്നവർക്ക് ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു കൊടുങ്കാറ്റിന്റെ അനുഭവം നേരിടേണ്ടി വരും എന്നതാണ് സത്യം. യഥാർത്ഥ വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ ഒരു വിശ്വാസിക്ക് ആ കൊടുങ്കാറ്റിലൂടെ കടന്ന് വിജയത്തിലെത്തുവാൻ കഴിയൂ. വിശ്വാസത്തിന് പകരം പലുടെയും ജീവിത്തിൽ കൊടുങ്കാറ്റിന്റെ അനുഭവം ഉണ്ടാകുമ്പോൾ സംശയം ഉയർന്നുവരുവാൻ ഇടയാകുകയും അതിൽ മുങ്ങിപ്പോകുന്ന അനുഭവം ഉണ്ടാകുകയും ചെയ്യും. എന്നാൽ സംശയം എന്നത് ഒരു വിശ്വാസിയ്ക്ക് ഉണ്ടാകേണ്ടതല്ല. എന്തുകൊണ്ട് അങ്ങനെ പറയുന്നു എന്ന് ചോദിച്ചാൽ  അതിന്റെ ഉത്തരം സംശയം എന്നത് എല്ലായ്പ്പോഴും പിശാചിന്റെ ഒരു തന്ത്രമാണ്. അകയാൽ ഞാനും നിങ്ങളും പിശാചുമായി ഒരു ഇടപാടും ഇല്ല അതിനുപകരും നമുക്ക് ദൈവത്തിലുള്ള വിശ്വാസമാണ് ഉണ്ടാകേണ്ടത്. യേശുവിൽ നമ്മുടെ കണ്ണ് പതിപ്പിക്കുമ്പോൾ ചെറിയ വിശ്വാസമല്ല ഏറ്റവും വലീയ വിശ്വാസം നമുക്ക് ഉണ്ടാകണം.

പ്രാർത്ഥന

പ്രീയ യേശുവേ,

സംശയിക്കാതെ ആഴമായി അങ്ങയിൽ വിശ്വസിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x