Uncategorized

“എങ്ങനെ തുടങ്ങുന്നു എന്നതല്ല എങ്ങനെ അവസാനിപ്പിക്കുന്നു എന്നതാണ് പ്രധാനം”

വചനം

മത്തായി  21  :   11

ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു.

നിരീക്ഷണം

യേശു കഴുതപ്പുറത്ത് കയറി യെരുശലേമിൽ എത്തിയപ്പോൾ, ജനങ്ങൾ ഈന്തപ്പനയുടെ ശിഖരങ്ങൾ വഴിയിൽ വിതറി, ഹോശന്നാ എന്ന് ആർത്തു ഘോഷിച്ചു. ഇവൻ ആരെന്ന് പറഞ്ഞ് പലരും ആശ്ചര്യപ്പെട്ടു, പക്ഷേ നഗരവാസികൾ ഇവൻ നസറേത്ത് എന്ന ചെറിയ പട്ടണത്തിൽ നിന്നുള്ള പ്രശസ്ത പ്രവാചകനായ യേശുക്രിസ്തുവാണ് എന്ന് പറഞ്ഞു.

പ്രായോഗീകം

നസറത്തിലെ യേശുവിന്റെ ശിശ്രൂഷയുടെ തുടക്കത്തിൽ ചിലർ ചോദിച്ചു, നസറത്തിൽ നിന്ന് എന്തെങ്കിലും നന്മ വരുമോ എന്ന്. ഗലീല കടലിൽനിന്ന് ഏകദേശം 40 മൈൽ അകലെയുള്ള ഒരു ചെറിയ ഗ്രാമപ്രദേശ പട്ടണമായിരുന്നു നസറെത്ത്. യഥാർത്ഥത്തിൽ ഉയർന്ന ജ്ഞാനികളാരും അവിടെ നിന്ന് വന്നിട്ടില്ല എന്ന് മാത്രമല്ല, യെറുശലേമിലെ വലിയ നഗരവാസികൾ അതിനെ ഒരു പരിധിവരെ പുച്ഛത്തോടെയാണ് വീക്ഷിച്ചിരുന്നത്. എന്നാൽ ആ ഒരു ചെറിയ പട്ടണത്തിലെ ഗ്രാമീണ ബാലനായി ജനിച്ച “രാജാക്കന്മാരുടെ രാജാവായ യേശു” ഒടുവിൽ വലിയ നഗരം കീഴടക്കി. ദൈവം നിങ്ങളുടെ മേൽ കൈ വെച്ച് വിളിച്ചുവെങ്കിൽ ആരും നിങ്ങളുടെ ജീവിത പശ്ചാത്തലത്തെ നോക്കി വെല്ലുവിളിക്കുവാൻ അനുവദിക്കരുത്. ദൈവത്താൽ മഹാൻമാരായ നേതാക്കന്മാരിൽ ഭൂരിഭാഗവും ചെറുതായി തുടങ്ങി വലുതായി പൂർത്തിയാക്കിയവർ ആണ്. നിങ്ങൾ എങ്ങനെ ആരംഭിക്കുന്നു എന്നതിലല്ല, എങ്ങനെ പൂർത്തിയാക്കുന്നു എന്നതാണ് പ്രധാനം എന്ന് ഓർമ്മിക്കുക.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ആരംഭത്തെക്കാൾ അവസാനം ഏറ്റവും നന്നായിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x