Uncategorized

“ശരിക്കും ജീവിക്കുവാനുള്ള സമയമാണിത്”

വചനം

1 തെസ്സലൊനിക്കർ  3  :   8

നിങ്ങൾ കർത്താവിൽ നിലനില്ക്കുന്നു എന്നു അറിഞ്ഞു ഞങ്ങൾ വീണ്ടും ജീവിക്കുന്നു.

നിരീക്ഷണം

വിശുദ്ധ പൌലോസിനെ സംബന്ധിച്ചിടത്തോളം ജീവിക്കുന്നു എന്നതിൽ നിന്ന് യഥാർത്ഥത്തിൽ ജീവിക്കുന്നു എന്നതിലേക്ക് മാറുക എന്നതിനർത്ഥം അദ്ദേഹത്തിന്റെ വിശ്വാസം മറ്റുള്ളവരിൽ പുനർനിർമ്മിക്കപ്പെടുന്നു എന്നാണ്. തെസ്സലോനിക്കയിലെ സഭയിലെ ജനങ്ങൾ ഉറച്ചുനിന്നതിനാൽ, പൗലോസ് യഥാർത്ഥത്തിൽ ജീവിക്കുന്നു എന്ന് എഴുതിയിരിക്കുന്നു.

പ്രായോഗീകം

നമ്മുടെ കുഞ്ഞുങ്ങൾ യഥാർത്ഥത്തിൽ ശാരീരീകമായി ആരോഗ്യമുള്ളവരായിരിക്കുന്നതുപോലെ തന്നെ വിശ്വാസത്തിലും പക്വതയുള്ളവരാകുമ്പോഴാണ് മാതാപിതാക്കൾ യഥാത്ഥത്തിൽ ജീവിക്കുവാൻ തുടങ്ങുന്നത് അതുവരെ അവർക്ക് അവരെക്കുറിച്ച് ചിന്താഭാരം ഉണ്ടായിരിക്കും. അതുപോലെയാണ് പൗലോസിന് ഇവിടെ തെസ്സലൊനിക്കയിലെ വിശ്വാസികൾ കർത്താവിലുള്ള വിശ്വാസത്തിൽ നിലനിൽക്കുന്നു എന്ന് അറിഞ്ഞതിലാണ് വീണ്ടും ജീവിക്കുന്നു എന്ന് എഴുതിയിരിക്കുന്നത്. ആകയാൽ ഓരോ വിശ്വാസിയും വിശ്വാസത്തിൽ ഉറപ്പുള്ളവർ ആകുമ്പോഴാണ് അവരെ വിശ്വാസത്തിലേയ്ക്ക് നയിച്ചവർക്ക് ജീവിക്കുവാൻ സാധിക്കുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയിലുള്ളവ വിശ്വാസത്തിൽ ഉറപ്പോടെ നിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x