Uncategorized

“എപ്പോഴും സുഹൃത്തുക്കളുടെ ഭാഗത്ത്”

വചനം

ഫിലേമോൻ  1  :   6

എന്റെ പ്രാർത്ഥനയിൽ നിന്നെ ഓർത്തു എപ്പോഴും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.

നിരീക്ഷണം

അപ്പോസ്ഥലനായ പൗലോസിന് തന്റെ സൂഹൃത്തായ ഫിലേമോനോട് ഒരു സഹായം ആവശ്യപ്പെടണമായിരുന്നു. അതിനായി തന്റെ സൂഹൃത്തിനോട് അപേക്ഷിക്കുന്നതിനുമുമ്പ്, താൻ ദൈവത്തോട് പ്രാർത്ഥിക്കുമ്പോഴെല്ലാം ഫിലേമോനുവേണ്ടി ദൈവത്തോട് നന്ദി പറയുമെന്ന് അവനെ അറിയിച്ചു.

പ്രായോഗീകം

പൗലോസിന് തന്റെ സുഹൃത്തായ ഫിലേമോനിൽ നിന്ന് ഒരു സഹായം ആവശ്യമായിരിന്നു, പക്ഷേ പൗലോസിന് ആ സഹായം നൽകാൻ അദ്ദേഹത്തിന് കഴിയുമോ ഇല്ലയോ എന്ന് പൗലോസ് പറഞ്ഞുകൊണ്ടാണ് ആരംഭിച്ചത്, ഞാൻ പ്രാർത്ഥിക്കുമ്പോൾ നിനക്കായി ഞാൻ എപ്പോഴും ദൈവത്തിന് നന്ദി പറയുന്നു എന്ന് പറഞ്ഞുകൊണ്ട് തുടങ്ങി. നമ്മുടെ എല്ലാ സുഹൃത്തുക്കൾക്കും നാം എപ്പോഴും അവരുടെ പക്ഷത്തായിരിക്കും എന്ന് അറിയാമെങ്കിൽ നമുക്ക് എത്രത്തോളം കൂടുതൽ സഹായം നേടാൻ കഴിയുമെന്ന് ഇതിൽ നിന്ന് നമുക്ക് ചിന്തിക്കാം. നാം ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഒന്നിനുപുറകെ ഒന്നായി സൗഹൃദങ്ങളും ബന്ധങ്ങളും തകർന്നുപോകുന്നത് കാണാം. വിജയം പാതകൾ വിടുന്നുവെന്നത് ശരിയാണ്, പക്ഷേ കാപട്യവും അങ്ങനെ തന്നെ. ഇന്ന് നമ്മുടെ സുഹൃത്തുക്കളെക്കുറിച്ച് ചിന്തിക്കുകയും പ്രാർത്ഥിക്കുമ്പോൾ എപ്പോഴും അവർക്കുവേണ്ടി ദൈവത്തിനു നന്ദി പറയുവാനും നമുക്ക് തീരുമാനിക്കാം. നാം എപ്പോഴും നമ്മുടെ സുഹൃത്തുക്കളുടെ പക്ഷത്താണ് എന്ന് അവർ അറിയുന്നത് വളരെ നല്ലതാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ സുഹൃത്തുക്കൾക്കവേണ്ടി പ്രാർത്ഥിക്കുന്നു. അവരുടെ പക്ഷത്താണ് എന്ന് അവരെ അറിയുക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ