Uncategorized

“യേശു മറക്കില്ല”

വചനം

എബ്രായർ  6  :   10

ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.

നിരീക്ഷണം

ഈ ലേഖനം എഴുതിയ അപ്പോസ്ഥലൻ പീഡനം അനുഭവിക്കുന്ന യഹൂദാ ക്രിസ്ത്യാനികൾക്കുവേണ്ടിയാണ് എഴുതിയത് എന്ന് പലരും വിശ്വസിക്കുന്നു.  വിശ്വാസത്തിൽ നിലനിന്നുകൊണ്ട് മറ്റുള്ളവർക്കുവേണ്ടി ശരിയായ കാര്യങ്ങൾ ചെയ്യുന്നത് ദൈവം കാണുന്നുണ്ട് എന്നും അത് ദൈവം മറക്കുന്നില്ല എന്നും അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്.

പ്രായോഗീകം

മറ്റുള്ളവരോടുള്ള സ്നേഹം നിമിത്തം ചെയ്യുന്ന ക്രിസ്തീയ സേവനങ്ങളെ യേശു ഒരിക്കലും മറക്കുകയില്ല എന്ന് ഇതിൽ നിന്ന്  മനസ്സിലാക്കുവാൻ കഴിയും. ചിലപ്പോൾ യേശുവിനെ അനുഗമിക്കുന്നവർ ആർക്കും കാണുവാൻ കഴിയാത്ത വിദൂരതയിൽ ആകുകയും ആരും അറിയുകയോ പ്രചാരം ലഭിക്കുകയോ ചെയ്യാതെ വിശ്വസ്തതയോടെ കർത്താവിനെ സേവിക്കുമ്പോൾ മനസ്സിലാക്കുക നിങ്ങൾ ചെയ്യുന്നതെല്ലാം യേശു കാണുന്നുണ്ട്. യേശു നമ്മുടെ ഹൃദയത്തെയും, സ്നേഹത്തെയും, സേവനത്തെയും, ദൃഢതയെയും കാണുന്നു. ആകയാൽ നാം ചെയ്യേണ്ട പ്രവൃത്തി ഒരിക്കലും ഉപേക്ഷയായി വിചാരിക്കരുത്. മറ്റുള്ളവരെ ആകർഷിക്കുന്ന പ്രചാരവും മറ്റുള്ളവരുടെ പ്രീതിയും നേടുവാൻ  ഒന്നും ചെയ്യരുത്. യേശുവിനെ സ്നേഹിക്കുന്ന നമുക്കെല്ലാവർക്കും ഏറ്റവും വലീയ സന്തോഷം ലഭിക്കുന്നത് അവൻ നന്നായി ചെയ്തു എന്ന് ദൈവം പറയുമ്പോഴാണ്. ആകയാൽ ചെയ്യുന്ന നല്ല പ്രവർത്തയുമായി മുന്നോട്ട് പോകുക, പ്രാർത്ഥിക്കുക, വിശ്വസിക്കുക, കാരണം യേശു എല്ലാ അറിയുന്നു അവൻ ഒരിക്കലും മറക്കുകയില്ല.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ ചെയ്യുന്നതൊക്കെയും നന്നായും അങ്ങേയ്ക്കുവേണ്ടിയാണ് എന്ന രീതിയിലും ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ