“നിങ്ങളുടെ നല്ല നടപ്പ്”
വചനം
യാക്കോബ് 3 : 13
നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.
നിരീക്ഷണം
ഒരു വ്യക്തി ജ്ഞാനിയും വിവേകിയുമാണെന്ന് ഉറപ്പാക്കുന്നത് പ്രവൃത്തിയിലൂടെയാണെന്ന് അപ്പോസ്ഥലനായ യാക്കോബ് വ്യക്തമാക്കുന്നു. ഒരു വ്യക്തി തന്റെ ജ്ഞാനത്തിന്റെ ഫലമായുണ്ടാകുന്ന സൗമ്യതയോടുകൂടെയുള്ള പ്രവൃത്തികളാൽ അടയാളപ്പെടുത്തപ്പെടുന്ന ഒരു നല്ല ജീവിതം നയിക്കുന്നുവെന്ന് ലോകത്തിന് കാണിച്ചുകൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രായോഗീകം
നാം ആരും സിംഹാസനത്തിൽ ഇരിക്കുന്ന ശലോമോന്റെ മാതൃകയുള്ള ഒരുവന്റെ അടുക്കൽ നിന്ന് ജ്ഞാനവും വിവേകവും ശേഖരിക്കുവാൻ ആഗ്രഹിക്കുകയില്ല, തന്നിൽ നിന്ന് ഉപദേശത്തിനായി കാത്തിരിക്കുന്ന ആരാധനാ പാത്രങ്ങളുടെ ഒരു നിരതന്നെ കാണുവാൻ കഴിയും. എന്നാൽ മറ്റുള്ളവർ അന്വേഷിക്കുന്നത് ജ്ഞാനവും വിവേകവും നിറഞ്ഞ ദൈനംദിന ജീവിതത്തിൽ നടക്കുന്ന ഉത്തമരായവരെയാണ്. അവർ മറ്റുള്ളവർക്കുവേണ്ടി നല്ല ഉദ്ദേശത്തോടുകൂടെയാണ് പ്രവർത്തിക്കുന്നത്, അത് വിനയത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ബുദ്ധിയുള്ള ജ്ഞാനി, ശ്രദ്ധയോ, പ്രശംസയോ തേടുന്നില്ല എന്നാണ് സത്യം. യാക്കോബ് അപ്പോസ്ഥലൻ തമ്മെ ഓർമ്മിപ്പിക്കുന്നത് നമ്മുടെ ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ വെളിപ്പെടുത്തണം എന്നതാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പിൽ എന്റെ പ്രവൃത്തികളെ വെളിപ്പെടുത്തുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
