“ദിവ്യസ്വഭാവം”
വചനം
2 പത്രോസ് 1 : 4
അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.
നിരീക്ഷണം
അപ്പോസ്ഥലനായ പത്രോസ് ദൈവത്തിന്റെ ശക്തി, മഹത്വം, നന്മ എന്നിവയുടെ ദാനത്തെക്കുറിച്ച് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. ദൈവത്തിന്റെ ദിവ്യ സ്വഭാവത്തിൽ നമുക്ക് പങ്കാളികളാകുവാൻ കഴിയുന്ന തരത്തിൽ വിലയേറിയ വാഗ്ദത്തങ്ങൾ അവൻ നമുക്ക് നൽകിയിട്ടുണ്ടെന്ന് അപ്പേസ്ഥലൻ എഴുതിയിരിക്കുന്നു.
പ്രായോഗീകം
യേശുവിന്റെ ദിവ്യസ്വഭാവത്തിന് കൂട്ടാളികളായിതീരുക എന്നാൽ പലപ്പോഴും നമുക്ക് കൃത്യമായി നമസ്സിലാക്കുവാൻ കഴിയുകയില്ല. എന്നാൽ ദൈവം നമ്മെ വളരെ അധികം അനുഗ്രഹിച്ചിരിക്കുന്നതിനാൽ ആണ് നമുക്ക് ദിവ്യ സ്വഭാവത്തിന് പങ്കാളികളാകുവാൻ കഴിയുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ക്രിസ്തുവിനോടൊപ്പമുള്ള നമ്മുടെ ജീവിതത്തിൽ ഒരു നിർണായക ഘട്ടത്തിൽ നാം വരുത്തുന്ന മാറ്റങ്ങൾ ആണ് അവ. വർഷങ്ങളായി പാപം നിറഞ്ഞ ഇരുണ്ട ജീവിതം നയിക്കുന്നത് നമ്മുടെ ജീവിത്തിൽ സ്വാഭാവീകമായിരുന്നുന്നു എന്നാൽ ഇപ്പോൾ നമ്മുടെ ജീവിതത്തെ യേശുവിനുവേണ്ടി സമർപ്പിക്കുകയും പാപത്തിൽ നിന്ന് അകന്ന് ജീവിക്കുവാൻ തയ്യാറാകുകയുെ ചെയ്യുമ്പോൾ വിശുദ്ധ ജീവിതവും സ്വാഭാവീകം ആയിതീരുന്നു. അതാണ് നാം ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുമ്പോൾ സംഭവിക്കുന്നത്.
പ്രാർത്ഥന
പ്രീയ യേശുവേ,
ദിവ്യസ്വഭാവത്തിന്നു കൂട്ടാളിയായി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ, ആമേൻ
