“നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്”
വചനം
യോഹന്നാൻ 14 : 1
നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്.
നിരീക്ഷണം
യേശു തന്നെ അനുഗമിക്കുന്നവരോട് സ്വർഗ്ഗരാജ്യം ഉൾപ്പെടെയുള്ള അവരുടെ ഭാവി പദ്ധതികളെക്കുറിച്ച് പറയുന്നതിനുമുമ്പ്, അവരുടെ ഹൃദയം കലങ്ങിപ്പോകരുത് എന്ന് പറഞ്ഞു.
പ്രായോഗീകം
നമുക്ക് വ്യക്തിപരമായി അറിയാവുന്ന എത്രപേരുണ്ട് അവരുടെ അസ്ഥിരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നവർ? അസ്ഥിരതയ്ക്ക് കാരണമാകുന്ന എന്തും സമ്മർദ്ദം, അരക്ഷിതാവസ്ഥ എന്നിവയ്ക്ക് കാരണമാകും, അത് നമ്മെ സമയത്തിനു മുമ്പ് വൃദ്ധരാക്കുകയും ചെയ്യും. അതുകൊണ്ടാണ് യേശു പറഞ്ഞത് നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത് എന്ന്. അതിനുപകരം നമുക്ക് മറ്റെന്തെങ്കിലും ചെയ്യുവാൻ കഴിയുന്നത് ചെയ്യുക. കാരണം നാം സമ്മർദ്ദത്തിലാകുവാൻ യേശു ആഗ്രഹിക്കുന്നില്ല. യേശുവിന്റെ അനുയായികൾ എന്ന നിലയിൽ ഇന്ന് സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്ന എല്ലാറ്റിലും നമുക്ക് പ്രവേശനമുണ്ട്. എല്ലാ സമ്മർദ്ദത്തെയും മറികടന്ന സമാധാനം അവൻ വാഗ്ദത്തം ചെയ്തിട്ടുണ്ട്. ആകയാൽ നിങ്ങളുടെ ഹൃദയം സമാധാനത്തിൽ ആയിരിക്കട്ടെ ഹൃദയം ഒരിക്കലും കലങ്ങിപ്പോകാതെ സൂക്ഷിക്കുവാൻ ദൈവം സഹായിക്കട്ടെ.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ഹൃദയം കലങ്ങിപ്പോകാതെ സമാധനത്തിൽ ആയിരിക്കുവാൻ അങ്ങയുടെ കൃപ എപ്പോഴും എന്നോടൊപ്പം ഉണ്ടാകുമാറാകേണമേ. ആമേൻ
