“കുഞ്ഞാടിനെ നോക്കൂ”
വചനം
വെളിപ്പാട് 7 : 17
സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും.
നിരീക്ഷണം
വെള്ള വസ്ത്രം ധരിച്ച എണ്ണമറ്റ ജനങ്ങളെ ഒരു ദർശനത്തിൽ അപ്പോസ്ഥലൻ കണ്ടു. ഇവർ മഹാകഷ്ടത്തിൽ നിന്ന് പുറത്തുവന്ന ആളുകളാണെന്ന് അദ്ദേഹം മനസ്സിലാക്കി. ദൈവത്തിന്റെ കുഞ്ഞാടായ യേശു അവരുടെ കണ്ണുകളിൽ നിന്ന് എല്ലാ കണ്ണുനീരും തുടയ്ക്കുമെന്ന് അവനോട് പറഞ്ഞു.
പ്രായോഗീകം
അപ്പോസ്ഥലനായ യോഹന്നാൻ എഴുതിയ വെളിപ്പാട് പുസ്തകം ഏകദേശം എല്ലാം തന്നെ ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. എന്നാൽ ഈ ദൈവവചനം ഈ വർത്തമാന കാലത്തു ജീവിക്കുന്ന നമുക്കും വളരെ പ്രയോജനപ്പെട്ടതാണ്. ചോദ്യം, നമ്മുടെ ദുഃഖങ്ങളെ മറികടക്കുവാൻ നാം ആരെയാണ് അല്ലെങ്കിൽ എവിടെയാണ് നോക്കേണ്ടത്? ചിലർ ഒരു ലക്ഷ്യവും ഇല്ലാതെ കരയുന്നവരുണ്ട്, മറ്റു ചിലർ ബന്ധങ്ങൾ നഷ്ടപ്പെടുന്നതുകൊണ്ട് കരയുന്നു, മറ്റുചിലർ സുരക്ഷിതത്വമില്ലാത്തതിനാലും കരയുന്നത് നാം കാണുന്നു. ചില സാഹചര്യങ്ങളിൽ, ആരെങ്കിലും അല്ലെങ്കിൽ എന്തെങ്കിലും സാഹചര്യങ്ങളിൽ നാം നിരാശരായിട്ടുണ്ട്. എന്നാൽ നമ്മുടെ കുഞ്ഞാടായ ക്രിസ്തു ഇപ്പോൾ സിംഹാസനത്തിൽ ഉണ്ട്. കാലാവസാനം വരെ കാത്തിരിക്കേണ്ട കാര്യമില്ല, ഇന്നും വിശ്വാസത്തോടെ ഓരോരുത്തർക്കും ഈ കുഞ്ഞാടിനെ നോക്കുവാനും വിടുതൽ പ്രാപിക്കുവാനും കഴിയും. നിങ്ങൾക്ക് ദുഃഖമോ, ഏകാന്തതയോ, അരക്ഷിതാവസ്ഥയോ അനുഭവപ്പെുന്നുണ്ടെങ്കിൽ, ഈ കുഞ്ഞാടായ യേശുവിനെ നോക്കി നിലവിളിക്കുക അവൻ കേൾക്കും അതിനാണ് യേശു ഈ ലോകത്തിൽ വന്നത്. അവന് നിങ്ങളുടെ ഹൃദയത്തിന്റെ ആഗ്രഹം നിറവേറ്റുവാൻ കഴിയും. നമ്മുടെ ശ്രദ്ധ അവങ്കലേയ്ക്ക് തിരിക്കുവാൻ തീർച്ചയായും സമയമായി. സാഹചര്യങ്ങളും വ്യക്തികളും എപ്പോഴും നമ്മെ നിരാശരാക്കും, എന്നാൽ ആ സമയത്തെല്ലാം നമുക്ക് നോക്കുവാൻ കഴിയുന്ന വ്യക്തിയാണ് നമ്മുടെ കുഞ്ഞാടായ യേശുക്രിസ്തു.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ നിരാശയുടെ കാലഘട്ടത്തിൽ അങ്ങയുടെ വലീയ സാന്നിധ്യം കൂടെ ഇരുന്നതിന് നന്ദി. തുടർന്നും അങ്ങയുടെ കൃപ എന്നോട് കൂടെയിരിക്കുമാറാകേണമേ. ആമേൻ
