“യഥാർത്ഥ പ്രീതി”
വചനം
ലൂക്കോസ് 2 : 52
യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.
നിരീക്ഷണം
അപ്പോസ്ഥലനായ പൗലോസിനൊപ്പം മിഷനറിയാത്ര ചെയ്യുകയും അപ്പോസ്ഥല പ്രവൃത്തികളുടെ പുസ്തകം എഴുതുകയും ചെയ്ത വ്യക്തിയാണ് ലൂക്കോസ്. യേശു ചെറുപ്പമായിരിക്കെ താൻ വളർച്ചയിലും ജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും വളർന്നു എന്ന് ഈ വചനം ഓർമ്മിപ്പിക്കുന്നു.
പ്രായോഗീകം
ഇവിടെ ഉയർച്ച എന്ന വാക്ക് ഒരു വ്യക്തിയുടെ പ്രശസ്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. യേശുവിനെ സംബന്ധിച്ചിടത്തോളം അവന്റെ പ്രശസ്തി അവന്റെ ദൈവീക സ്വഭാവത്തെ കേന്ദ്രീകരിച്ചായിരുന്നു. ദൈവീക സ്വഭാവം വികസിപ്പിക്കുന്ന ഏതൊരു വ്യക്തിയും അവരുടെ ധാർമ്മീക തിരഞ്ഞെടുപ്പുകൾ കൈകാര്യം ചെയ്യുവാൻ പഠിച്ചിട്ടുണ്ട്. അത്തരം അച്ചടക്കത്തോടെ ജ്ഞാനം പിന്തുടരുന്നു. നിങ്ങൾക്ക് അറിയാവുന്ന നല്ല ധാർമ്മിക സ്വഭാവവും ജ്ഞാനവുമുള്ള ആളുകളെ നിങ്ങൾക്ക് ഒരു വശത്ത് ആശ്രയിക്കുവാൻ കഴിയും. എന്നാൽ എല്ലാവർക്കും ദൈവീക സ്വഭാവത്തെ ആധാരമാക്കിയുള്ള തിരഞ്ഞെടുപ്പുകൾ നടത്തുവാൻ കഴിയുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടത് ആവശ്യമാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയിൽ ആശ്രയിച്ച് അങ്ങയിലുള്ള സ്വഭാവത്തെ ജീവിതത്തിൽ പ്രായോഗീകമാക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ
