Uncategorized

“അത്ഭുതകരമായ മഹത്വം”

വചനം

സങ്കീർത്തനം 8 :   1

ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തിൽ നിന്റെ തേജസ്സു വെച്ചിരിക്കുന്നു.

നിരീക്ഷണം

യഹോവയായ ദൈവം ഭൂമിയിലെല്ലാം മഹത്വമുള്ളവനാണെന്നും അവൻ നമ്മുടെ കർത്താവാണെന്നും ദാവീദ് രാജാവ് പെട്ടെന്ന് മനസ്സിലാക്കി. മാത്രമല്ല, അവൻ സ്വർഗ്ഗത്തിൽ തന്റെ മഹത്വം സ്ഥാപിച്ചിരിക്കുന്നു എന്നും വ്യക്തമാക്കിയിരിക്കുന്നു.

പ്രായോഗീകം

നമ്മുടെ സ്വർഗ്ഗീയ പിതാവ് എക്കാലത്തെയും മഹാൻ മാത്രമല്ല അവൻ പരിധിയില്ലാത്തവനും നിത്യനുമായ ദൈവമാണ്. ദൈവത്തിന്റെ മഹത്വം പ്രപഞ്ചത്തിലുടനീളം നമുക്ക് മനസ്സിലാക്കുവാൻ ഇടയാകും.  ദൈവത്തിന്റെ തേജസ്സ് സ്വർഗ്ഗങ്ങളുടെ ഉന്നതിയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ദൈവത്തെയും ദൈവത്തിന്റെ മഹത്വത്തെയും വ്യക്തമായി മനുഷ്യന് മനസ്സിലാക്കുവാൻ കഴിയുന്നതിന് അപ്പുറം ആണ്. ഇത്ര വലിയവനായ ദൈവത്തെ ദൈവമെന്ന് ഓർത്ത് മഹത്വീകരിക്കുവാൻ നമുക്ക് കഴിയണം. ദാവീദ് രാജാവ് ആ ദൈവമഹത്വത്തെ വ്യക്തമായി മനസ്സിലാക്കി അതാണ് അദ്ദേഹം അത്ഭുതകരമായ മഹത്വം എന്ന് പറഞ്ഞത്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ അത്ഭുതകരമായ മഹത്വം രുചിച്ചറിഞ്ഞ് അങ്ങേയ്ക്കുവേണ്ടി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x