Uncategorized

“നമ്മുടെ ദൈനംദിന ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുന്നു”

വചനം

അപ്പോ.പ്രവൃത്തി 3 :   1

ഒരിക്കൽ പത്രൊസും യോഹന്നാനും ഒമ്പതാം മണിനേരം പ്രാർത്ഥനാസമയത്തു ദൈവാലയത്തിലേക്കു ചെല്ലുമ്പോൾ

നിരീക്ഷണം

യഹൂദ പരമ്പര്യത്തിൽ ജനങ്ങൾ ദിവസത്തിന്റെ മൂന്നും, ആറും, ഒമ്പതും മണിക്കൂറുകളിൽ പ്രാർത്ഥിക്കാറുണ്ടായിരുന്നു. മിക്ക വേദശാസ്രജ്ഞരും വിശ്വസിക്കുന്നത് അക്കാലത്ത് ഇത് ക്രിസ്ത്യൻ വിശ്വാസികളലേയ്ക്കും വ്യാപിച്ചിരുന്നു എന്നാണ്. ഇവിടെ പത്രോസും യോഹന്നാനും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പ്രാർത്ഥിക്കുവാൻ ദൈവാലയത്തിലേയ്ക്ക് പോകുന്നു. ഇത് അവരുടെ ദിവസേനയുള്ള പതിവ് പ്രാർത്ഥനാ സമയം ആയിരുന്നു.

പ്രായോഗീകം

പത്രോസും യോഹന്നാനും ദൈവാലയത്തിൽ പ്രാർത്ഥിക്കുവാൻ പോയ ദിവസം രോഗശാന്തി പ്രോത്സാഹിപ്പിക്കുന്ന ഒരു തരത്തിലുള്ള പോസ്റ്ററുകളോ വാർത്തകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല അത് അവരുടെ ദൈനംദിന പതിവ് മാത്രമായിരുന്നു. വിശ്വസ്തതയോടെ പ്രാർത്ഥിക്കുന്ന അവരുടെ ദൈനംദിന ദിനചര്യയിൽ, ഒരു മുടന്തനെ സുഖപ്പെടുത്തുവാൻ ദൈവം അവരെ ഉപയോഗിച്ചു. പലപ്പോഴും നമുക്ക് ശരിയായ വികാരവും കാഴ്ചപ്പാടും വിപണന ക്ഷമതയും ശക്തമായ ഒരു പ്രമോഷണൽ റ്റീമും ഉണ്ടെങ്കിൽ നമുക്ക് എങ്ങനെയെങ്കിലും ദൈവത്താൽ ഉപയോഗിക്കപ്പെടാൻ കഴിയുമെന്ന് നാം കരുതുന്നു. എന്നാൽ എപ്പോഴും യേശുവിനെ അനുഗമിക്കുന്ന ആളുകൾ ഒരാളെ സഹായിക്കുന്നത് ദൈനംദിന ദിനചര്യയിലാണ്. ഈ തിരുവെഴുത്ത് ഭാഗം നമ്മെ ഓർമ്മിപ്പിക്കുന്നത് നമ്മുടെ ദൈനംദിന ദിനചര്യകളിലും അത്ഭുതങ്ങൾ ഇന്നും സംഭവിക്കുന്നു എന്നതാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ദൈനംദിന ജീവിത ചര്യകളിൽ അങ്ങയുടെ അത്ഭുതങ്ങളെകാണുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x