“ധൈര്യം കാണിക്കുക”
വചനം
അപ്പോ.പ്രവർത്തി 23 : 11
രാത്രിയിൽ കർത്താവു അവന്റെ അടുക്കൽ നിന്നു: ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ചു യെരൂശലേമിൽ സാക്ഷീകരിച്ചതുപോലെ റോമയിലും സാക്ഷീകരിക്കേണ്ടതാകുന്നു എന്നു അരുളിച്ചെയ്തു.
നിരീക്ഷണം
അപ്പോസ്ഥലനായ പലോസിനോട് തനിക്ക് മുന്നോട്ട് പോകുവാൻ വഴിയൊരിക്കിയിട്ടുണ്ട് എന്ന് ദൈവം വ്യക്തമാക്കുകയായിരുന്നു ഈ വേദഭാഗത്ത്. എന്നാൽ ദൈവത്തിന്റെ പദ്ധതി പൂർത്തീകരിക്കപ്പെടുന്നത് കാണുവാൻ അവൻ ധൈര്യപ്പെടേണ്ടതുണ്ട് എന്ന് ഇവിടെ വ്യക്തമാക്കുന്നു.
പ്രായോഗീകം
ഈ വേദഭാഗം തുടർന്ന് വായിച്ചാൽ പൗലോസിന് ജീവഹാനിവരുത്തുവാനായി ഒരു ഗൂഢാലോചന ആസുത്രണം ചെയ്തിരുന്നതായി നമുക്ക് മനസ്സിലാകും. എന്നാൽ ദുഷ്ടഗൂഢാലോചന ദൈവം പരാജയപ്പെടുത്തി. അത് ദൈവത്തിന്റെ കൃപയാൽ സംഭവിച്ചു. ദൈവം നമ്മെ ഓരോരുത്തരേയും കുറിച്ച് ഒരു വലീയ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എന്നിരുന്നാലും അത് നിറവേറണമെങ്കിൽ നമുക്ക് ധൈര്യമുണ്ടയിരിക്കണം എന്ന് ദൈവവചനം ആവശ്യപ്പെടുന്നു. നമ്മൾ റോബോട്ടുകളല്ല വിജയിക്കണമെങ്കിൽ നമുക്ക് ഒരു ഇശ്ചാശക്തിയും ഒരു തീരുമാനവും ആവശ്യമാണ്. ദൈവത്തിന്റെ പദ്ധതി യാഥാർത്ഥ്യമാകുന്നത് കാണുവാൻ നമുക്ക് നിരമാലകൾക്കുമീതെ പൊങ്ങികിടക്കാം അല്ലെങ്കിൽ തിരമാലകൾക്കെതിരെ നീന്തി രക്ഷപ്പെടാം. നമുക്ക് ഒഴുക്കിനെതിരെ നീന്തണമെങ്കിൽ ധൈര്യം ആവശ്യമാണ്. കാരണം നാം ഒഴുക്കിനെതിരെ നീന്തുമ്പോൾ ചിലതൊക്കെ നഷ്ടപ്പെടുവാൻ സാധ്യതയുണ്ട് എന്നാൽ നാം ധൈര്യപ്പെടണം എന്നതാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്.
പ്രാർത്ഥന
പ്രീയ യേശുവേ,
ധൈര്യത്തോടെ കർത്താവിനുവേണ്ടി ജീവിക്കുവാനും പ്രവർത്തിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
