Uncategorized

“ശുശ്രൂഷകർ രാഷ്ട്രത്തിനുമേലുള്ള ദൈവത്തിന്റെ സംരക്ഷണമാണ്”

വചനം

സംഖ്യാപുസ്തകം 1 :   53

എന്നാൽ യിസ്രായേൽമക്കളുടെ സംഘത്തിന്മേൽ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിന്നു ലേവ്യർ സാക്ഷ്യനിവാസത്തിന്നു ചുറ്റം പാളയമിറങ്ങേണം; ലേവ്യർ സാക്ഷ്യ നിവാസത്തിന്റെ കാര്യം നോക്കേണം.

നിരീക്ഷണം

ദൈവം മോശയോട് യിസ്രായേൽ ജനതയുടെ എണ്ണമെടുക്കുവാൻ നിദ്ദേശിച്ചതുപോലെ, മരുഭൂമിയിൽ വ്യത്യസ്ത ഗോത്രങ്ങളെ എവിടെ വിന്യസിക്കണമെന്ന് ദൈവം മോശയോട് നിർദ്ദേശിച്ചിരുന്നു. ശുശ്രൂഷ ചെയ്യുന്ന ലേവ്യർ ജനതയുടെ നിയമവാഴ്ച സംരക്ഷിക്കുന്നതിനായി സമാഗമന കൂടാരത്തിന് ചുറ്റും നിലയുറപ്പിച്ചിരുന്നു.

പ്രായോഗീകം

ഈ വേദഭാഗത്ത് ശുശ്രൂഷ രാഷ്ട്രത്തിനായുള്ള ദൈവത്തിന്റെ സംരക്ഷണമാണ് എന്ന് സ്ഥാപിക്കപ്പെട്ടരിക്കുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ആത്മീയനേതാക്കൾ ശക്തരാകുമ്പോൾ രാഷ്ട്രം ശക്തമാകും, അത് തീർച്ചയായും വിപരീതമായും പ്രവർത്തിക്കുന്നു. ഇന്ന് ശുശ്രൂഷകർ അവരുടെ വിളിയിൽ നിന്ന് പിന്തിരിപ്പിക്കപ്പെട്ടിരിക്കുന്നു. വളർച്ചയ്ക്കുള്ള സംവിധാനങ്ങൾ, കൃപയുടെ സന്ദേശം, അനീതീയുടെ പ്രമേയം എന്നിവ അവർ ചർച്ച ചെയ്യുന്നു. അത് നല്ലതാണ്, പക്ഷേ ദൈവത്തിന്റെ ധാർമ്മിക നിയമത്തിനെതിരായ മറ്റ് പാപങ്ങളുടെ കാര്യമോ? നമ്മുടെ പ്രസംഗപീഠങ്ങളിൽ അവ വളരെ അപൂർവ്വമായി മാത്രമേ ചർച്ച ചെയ്യപ്പെടുന്നുള്ളൂ, അവ പ്രോത്സാഹിപ്പിക്കുമ്പോൾ ദൈവിക കാരുണ്യം ഇല്ലാത്ത ഒരു മതപരമായ രീതിയിൽ കാണപ്പെടുന്നു.  പാസ്റ്റർമാർ എന്ന നിലയിൽ നമ്മുടെ ജനങ്ങളുടെ പാപങ്ങൾക്കായി ദൈവത്തിനും ബലിപീഠത്തിനും ഇടയിൽ കരയുവാൻ നാം മടങ്ങിവരേണ്ട സമയമാണിത്. എല്ലാത്തിരുമുപരി ശുശ്രൂഷ രാഷ്ട്രത്തിനായുള്ള ദൈവത്തിന്റെ സംരക്ഷണമാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

രാഷ്ടത്തിനായി കരയുവാനും ദൈവത്തോട് യാചിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x