“യേശുവും ഞാനും”
വചനം
റോമർ 2 : 6
അവൻ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും.
നിരീക്ഷണം
ദൈവത്തിന്റെ മുമ്പാകെ നമ്മുടെ പ്രവൃത്തികൾ ആണ് നാം ആരെന്ന് അടയാളപ്പെടുത്തുന്നതെന്നതാണ് സത്യം.
പ്രായോഗീകം
വിശ്വാസ ജീവിതം യഥാർത്ഥത്തിൽ യേശുവിനൊപ്പമുള്ള ഒരു ദൈവീക നൃത്തം പോലെയാണ്. വാസ്തവത്തില്‍ൽ, യേശുവിനെ അറിയുന്നില്ലെങ്കില്‍ നാം ചെയ്യുന്ന പ്രവൃത്തികൾക്കൊന്നും നമ്മെ രക്ഷിക്കുവാൻ കഴിയുകയില്ല. പ്രവൃത്തികൾ ഹൃദയത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. അതിനാൽ കർത്താവ് നമ്മെ വിലയിരുന്നുന്നത് നമ്മുടെ ഹൃദയത്തെ അടിസ്ഥാനമാക്കിയാണ്. യേശുവിനായി ദാഹിക്കുന്ന ഒരു ഹൃദയം നമുക്കുണ്ടായേക്കാം, പക്ഷേ നമ്മുടെ പ്രവർത്തികൾ അതിനൊത്ത നിലവാരത്തിലുള്ളതാകണമെന്നില്ല. ഇതിനർത്ഥമെന്താണ്? ന്യായപ്രമാണത്തിലെ ഒരു കാര്യത്തിൽ വീഴ്ച വരുത്തിയാൽപ്പോലും, മൊത്തത്തിൽ ന്യായപ്രമാണം പാലിക്കുന്നതിൽ നാം പരാജയപ്പെട്ടുവെന്ന് നമുക്കറിയാം. എന്നാൽ നമ്മുടെ ജീവിത്തിൽ യേശുവിനാണ് പ്രഥമസ്ഥാമമെങ്കിൽ നാം പങ്കുചേർന്ന ആ ദൈവീക നൃത്തത്തിൽ അവിടുന്ന് മുൻകൈ എടുത്ത് നിയക്കുകയാണെങ്കിൽ നാം ഇടറിവീഴുമ്പോൾ അവിടുന്ന് നമ്മെ താങ്ങി എഴുന്നേൽപ്പിക്കും. അതുകൊണ്ട് നാം എപ്പോഴും യേശുവും ഞാനും എന്നരീതിയിൽ ജീവിക്കേണ്ടത് ആവശ്യമാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ പ്രവൃത്തികളാണ് എന്നോടൊപ്പം ഉണ്ടാകുന്നത് ആകയാൽ ഈ ലോകത്തിൽ എന്റെ പ്രവൃത്തികൾ അങ്ങേയ്ക്ക് ഹിതമുള്ളവ ആയിരിക്കുവാൻ ഇടയാക്കേണമേ. ആമേൻ
