Uncategorized

“ദൈവം കൂടെയുണ്ടോ?”

വചനം

1 രാജാക്കന്മാർ 8 : 11

യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ടു മേഘംനിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാൻ പുരോഹിതന്മാർക്കു കഴിഞ്ഞില്ല.

നിരീക്ഷണം

ശലോമോൻ രാജാവ് ദൈവാലയത്തിന്റെ പണി പൂർത്തിയാക്കിയപ്പോൾ, സമാഗമനകൂടാരം അതിവിശുദ്ധസ്ഥലത്തേക്ക് കൊണ്ടുവരുവാൻ അദ്ദേഹം പുരോഹിതന്മാരോട് ആവശ്യപ്പെട്ടു. കർത്താവിന്റെ സാന്നിധ്യം അതിൽ ഇറങ്ങി വസിച്ചിരുന്നു. അവർ ശിശ്രൂഷ ചെയ്തപ്പോൾ, ആ സ്ഥലത്തേക്ക് ഒരു മേഘം ഇറങ്ങി വന്നു, കർത്താവിന്റെ സാന്നിധ്യം നിമിത്തം പുരോഹിതന്മാർക്ക് പിന്നോട്ട് മാറേണ്ടിവന്നു. ആ നിമിഷം അവർക്കെല്ലാം ബോധ്യമായി യഹോവയായ ദൈവം ദൈവാലയിത്തിൽ ഇറിവന്നിരിക്കുന്നു!!

പ്രായോഗീകം

അടുത്ത വാചനത്തിൽ ശലോമോൻ പ്രാർത്ഥിക്കുകയും സങ്കീർത്തനം 18:11-ൽ തന്റെ പിതാവായ ദാവീദ് പറഞ്ഞ വാക്കുകളെ പാരമർശിക്കുകയും ചെയ്യുന്നു. “അവൻ അന്ധകാരത്തെ തന്റെ മറവും ജലതമസ്സിനെയും ആകാശമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി”, എന്ന് ദാവീദ് പറഞ്ഞിരുന്നു. ദൈവം നിങ്ങളോടൊപ്പം ഉണ്ട് എന്ന് വ്യക്തിപരമായി തിച്ചറിയുവാൻ നിങ്ങളെ സഹായിക്കുന്നത് എന്താണ്? അതൊരു തോന്നലാണോ? അതോ, വർഷങ്ങളായി നിങ്ങൾ പിന്തുടരുന്നതും അവ പൂർത്തിയാക്കുമ്പോൾ അവിടുന്ന് ഇവിടെയുണ്ട് എന്ന് ബോൈധ്യപ്പെടുത്തുന്നതുമായ ചില പ്രത്യേക പ്രവൃത്തികളാണോ അത്? അത് എന്തായാലും യഹോവയായ ദൈവം നിങ്ങളോടൊപ്പം ഉണ്ട് എന്ന് ഉറപ്പറിയുന്നതുവരെ ചോദിക്കുകയും അന്വേഷിക്കുകയും മുട്ടുകയും ചെയ്യേണ്ടത് നമ്മുടെ ആവശ്യമാണ് അത് പ്രധാനവുമാണ്. ദൈവസാന്നിധ്യത്തിലെ ജീവിതമാണ് ഒരു യഥാർത്ഥ ക്രിസ്തീയ ജീവിതം

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ കൂടെയില്ലെങ്കിൽ എനിക്ക് ഒരടി മുന്നോട്ട് പോകുവാൻ കഴിയുകയില്ല ആകയാൽ അങ്ങയുടെ സാന്നിധ്യം എപ്പോഴും എന്നോടെപ്പം ഉണ്ടാകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x