Uncategorized

“എത്രത്തോളം താഴാനാകും?”

വചനം

സങ്കീർത്തനം 136 : 23

നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു.

നിരീക്ഷണം

നാം എത്ര താഴ്ന്ന അവസ്ഥയിൽ ആയിരുന്നാലും നമ്മുടെ മഹാനായ ദൈവത്തിന് ആ അവസ്ഥയിലും കടന്നുവന്ന് നമ്മെ സഹായിക്കുവാൻ കഴിയമെന്നതിൽ സങ്കീർത്തനക്കാരൻ ആനന്ദിക്കുന്നു.

പ്രായോഗീകം

നിങ്ങൾ പറയുന്നത് കേൾക്കുവാനോ നിങ്ങളുടെ അവസ്ഥ കാണുവാനോ നിങ്ങൾ എവിടെ ആണെന്ന് അറിയുവാനോ കഴിയാത്ത ഒരു ദൈവത്തെ സേവിക്കുന്നതിൽ വലിയ അർത്ഥമൊന്നും ഇല്ല. മാത്രമല്ല, സുരക്ഷിതമായ ഒരു അഭയസ്ഥനാനം ലഭിക്കുന്നതിന് മുൻപായി താൻ വസിക്കുന്നിടത്തേയ്ക്ക് നമ്മൾ തന്നെ എത്തിച്ചേരണമെന്ന് ആവശ്യപ്പെടുന്ന ഒരു ദൈവത്തെ സേവിക്കുന്നതിലും വലിയ പ്രയോജനമില്ല. എന്നാൽ നമ്മുടെ ദൈവത്തിന് അങ്ങനെയുള്ള ഒരു പ്രശ്നങ്ങളും ഇല്ല. നാം എത്ര താഴ്ന്ന അവസ്ഥയിൽ ആയാലും നാം ഏത് അവസ്ഥയിലാണെന്ന് നമ്മുടെ ദൈവം എപ്പോഴും അറിയുന്നുണ്ട്. എത്രത്തോളം താഴ്ച പ്രാപിച്ച അവസ്ഥയിലേക്കു പോകുവാൻ കഴിയും എന്നതാണ് ചോദ്യം, കാരണം നിങ്ങൾ എത്രത്തോളം താഴ്ച്ചയിലാണെന്ന് തോന്നിയാലും നമ്മുടെ രക്ഷകന്റെ സ്നേഹം അതിലും ആഴമേറിയതാണ്, അതാണ് ദൈവസ്നേഹം!!!

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ഏറ്റവും താഴ്ചപ്രാപിച്ച അവസ്ഥയിൽ ആങ്ങ് എന്നെ തേടിയെത്തി ആ ആവസ്ഥയിൽ നിന്ന് ഉയർത്തിയതിന് അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയിൽ ആശ്രയിച്ച് അന്ത്യത്തോളം ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x