“അത് ഒരു ദിവസം സംഭവിക്കും”
വചനം
റോമർ 14 : 12
ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.
നിരീക്ഷണം
നാമെല്ലാവരും ദൈവഹിതപ്രകാരം ജീവിക്കണമെന്നും പരസ്പരം സ്നേഹത്തോടും ആദരവോടും കൂടി പെരുമാറണമെന്നും അപ്പോസ്ഥലനായ പൗലോസ് എടുത്ത് പറയുന്നു. ഇക്കാര്യം ഓർത്തുകൊണ്ട്, ഒരു ദിവസം നാം ഓരോരുത്തരും സാക്ഷാൽ ദൈവമുമ്പാകെ നമ്മുടെ ജീവിതത്തെക്കുറിച്ച് കണക്കുബോധിപ്പേക്കേണ്ടിവരുമെന്ന് ഈ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു.
പ്രായോഗീകം
നമ്മെ വിറപ്പിക്കേണ്ട ദൈവവചനമാണിത്! തീർച്ചയായും ഒരു ദിവസം കർത്താവിനെ മുഖാമുഖം കാണുവാൻ നാം ഏല്ലാവരും ആഗ്രഹിക്കുന്നവരാണ്. എന്നാൽ അതൊന്ന് ആത്മാർത്ഥമായി ചിന്തിച്ചുനോക്കൂ….അഗ്നിജ്വാലക്ക് ഒത്ത കണ്ണുള്ളവന്റെ മുമ്പിൽ നിൽക്കുന്നത്! സത്യമായും അങ്ങനെ സംഭവിക്കുമോ? അതെ, തീർച്ചയായും സംഭവിക്കും. യേശുവിനെ അനുഗമിക്കുന്ന നാം വിശ്വസിക്കുന്നത് ദൈവവചനം പഠിപ്പിക്കുന്നതുപോലെ, മനുഷ്യർക്ക് ഒരിക്കൽ മരണവും പിന്നെ ന്യായവിധിയും നേരിടേണ്ടി വരും, (എബ്രായർ 9:27) എന്നാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു ദിവസം നാം സാക്ഷാൽ ദൈവത്തിന്റെ സന്നിധിയിൽ നിൽക്കും. ഒരുപക്ഷേ നിങ്ങൾ ഇങ്ങനെ പറഞ്ഞേക്കാം, എനിക്ക് അതിൽ വിശ്വാസമില്ല. എങ്കിൽ പിന്നെ നിങ്ങൾ എന്താണ് വിശ്വസിക്കുന്നത്? പഴയതും പുതിയതുമായ തിരുവെഴുത്തുകൾ പഠിപ്പിക്കുന്നതുപോലെ, മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നുവോ? തിരുവെഴുത്തുകൾ പഠിപ്പിക്കുന്നതുപോലെ സ്വർഗ്ഗത്തിലും നരകത്തിലും നിങ്ങൾ വിശ്വസിക്കുന്നുവോ? ഇവ രണ്ടിലും അതെ എന്നാണ് നിങ്ങളുടെ മറുപടിയെങ്കിൽ ഒരു ദിവസം നാം ദൈവത്തിന്റെ സന്നിധിയിൽ നിൽക്കുകയും നമ്മുടെ ജീവിതത്തെക്കുറിച്ച് കണക്കുബോധിപ്പിക്കുകയും ചെയ്യുമെന്ന്നിങ്ങൾ വിശ്വസിച്ചേ പറ്റൂ. അതിനാൽ നാം ആരെങ്കിലും സ്വാർത്ഥപരമായ ഏതെങ്കിലും പ്രവൃത്തി ചെയ്യുന്നതിന് മൻപ് നമുക്ക് ഓർക്കാം… അത് ഒരു ദിവസം സംഭവിക്കുക തന്നെ ചെയ്യും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയെ മുഖാമുഖമായി കാണുവാൻ ആകാംഷയോടെ കാത്തിരിക്കുന്നു എന്നാൽ ഈ വചനപ്രകാരം ഭയവും ഉണ്ട്. അങ്ങ് ആഗ്രഹിക്കുന്നപോലെ ഒരു നല്ല ക്രിസ്തീയ ജീവിതം നയിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
