Uncategorized

“നയിക്കുന്നവരെ പരിപാലിക്കക”

വചനം

സദൃശ്യവാക്യം  27 : 18

അത്തികാക്കുന്നവൻ അതിന്റെ പഴം തിന്നും; യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും.

നിരീക്ഷണം

ശലോമോൻ പറഞ്ഞ വാക്കുകളാണിത്, നമുക്ക് പ്രയോജനമുള്ളതിനെയൊക്കെയും നാം പരിപാലിക്കേണ്ടതുണ്ട്.  ഫലവൃക്ഷങ്ങളുടെ കാര്യത്തിലും നമ്മെ നയിക്കുന്നവരുടെ കാര്യത്തിലും ഇത് സത്യമാണ്.

പ്രായോഗീകം

നമ്മുടെ വീട്ടുവളപ്പിൽ പലവിധ ഫലവൃക്ഷങ്ങൾ നാം വച്ചുപിടിപ്പിക്കാറുണ്ട്. ആ മരങ്ങളെ നന്നായി പരിപാലിക്കുമ്പോൾ അവ നല്ല ഫലങ്ങൾ നമുക്ക് നൽകും. എന്നാൽ ആ മരങ്ങളെ നാം നന്നായി പരിപാലിക്കാതാവുമ്പോൾ അവ ഫലവും നൽകാതെയാകും. ആ മരങ്ങൾ പച്ചവച്ചിരിക്കും പക്ഷേ ഫലം ഒന്നും നൽകാറില്ല.  അതുപോലയാണ് നമ്മെ നയിക്കുന്നവരും അവരെ കരുതുകയും പ്രോത്സാഹിപ്പിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന ആളുകൾ അവർക്കു ചുറ്റും ഉണ്ടാകണം. അനേകർക്ക് പ്രയോജന കരമായ കാര്യങ്ങൾ ചെയ്യുവാനുള്ള കഴിവ് അവർക്കുണ്ട്, എന്നാൽ ആരാണ് അവരെ പരിപാലിക്കുന്നത്? അവിടെയാണ് നമുക്ക് അവരെ താങ്ങി നിർത്തുകയും സഹായിക്കുകയും പ്രാർത്ഥിക്കുകും ചെയ്യുന്നവരാകേണ്ടത്. ആകയാൽ നമ്മെ നയിക്കുന്നവരെ നന്നായി പരിപാലിക്കുവാൻ നമുക്ക് ശ്രമിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞങ്ങളെ നയിക്കുന്നവരെ സ്നേഹിക്കുവാനും കരുതുവാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ