Uncategorized

“നന്മ ചെയ്തുകൊണ്ട് എതിർക്കുന്നവരുടെ വായടപ്പിക്കുക?”

വചനം

1 പത്രോസ്  2 :  15

നിങ്ങൾ നന്മ ചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു.

നിരീക്ഷണം

നന്മ ചെയ്യുന്നതിലൂടെ ബുദ്ധിശൂന്യരായവരുടെ വ്യർത്ഥ സംസാരത്തെ നിശബ്ദമാക്കാൻ കഴിയുമെന്ന് അപ്പോസ്ഥലനായ പത്രോസ് എല്ലാ വിശ്വാസികളെയും ഉപദേശിക്കുന്നു.

പ്രായോഗീകം

ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവർ കളിയാക്കുന്നത് നാം കേട്ടിട്ടുണ്ട്. കേവലം വിചിത്രമായ അഭിപ്രായങ്ങളല്ല, മറിച്ച് ഭ്രാന്തമായ ചിന്താഗതിയോട് അടുത്ത് നിൽക്കുന്ന തരത്തിലുള്ള പരാമർശങ്ങളെക്കുറിച്ചാണ് പറയുന്നത്. അപ്പോൾ അവരോട് ശക്തമായി പ്രതികരിക്കുവാനാണ് നമുക്ക് ആദ്യം തോന്നുന്നത്. ആ രീതിയല്ല, മറിച്ച് വാക്കുകൾ കൊണ്ടോ വാദപ്രതിവാദങ്ങൾകൊണ്ടോ ഉള്ള പ്രതികരണം, ചിലപ്പോഴൊക്കെ അത് ഫലപ്രതമായേക്കാം. സുവിശേഷത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അനുസരിച്ച്, ഉത്തരം നൽകുന്ന രീതിയിൽ വാദിക്കേണ്ട സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. എങ്കിലും പത്രോസ് അപ്പോസ്ഥലൻ നൽകിയ ഉപദേശമാണ് ഏറ്റവും ഉചിതം. നന്മ ചെയ്യുക! മനുഷ്യർ നിങ്ങളുടെ സൽപ്രവർത്തികൾ കണ്ട് സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ എന്ന് യേശു തന്നെ അരുളിചെയ്തിട്ടുണ്ട് (മത്തായി 5:16). യേശു ഈ അടിസ്ഥാന തത്വം സ്ഥാപിക്കുകയും പത്രോസ് അതിനെ കൂടുതൽ വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തിൽ, നമ്മെക്കുറിച്ച് മോശമായി സംസാരിക്കുമ്പോൾ യേശുവിനെ അനുഗമിക്കുന്നവർ എന്ന നിലയിൽ സ്വീകരിക്കാവുന്ന ഏക മാർഗ്ഗം ഇതാണ്, നന്മ ചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കുക.

പ്രാർത്ഥന

പ്രീയ യേശുവേ,

മറ്റുള്ളവർ എന്നെക്കുറിച്ച് മോശമായി സംസാരക്കുമ്പോൾ പകരം സംസാരിക്കുന്നത് നിർത്തി, അവർക്ക് നന്മ ചെയ്യുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x