“ദൈവാലയത്തെ സ്നേഹിക്കുന്നവർ”
വചനം
യോഹന്നാൽ 2 : 17
അപ്പോൾ അവന്റെ ശിഷ്യന്മാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നതു ഓർത്തു.
നിരീക്ഷണം
ദൈവീകമായ രോഷത്തോടെ യേശു ദേവാലയത്തിൽ നിന്ന് വിൽക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിയ ഉടൻ “നിന്റെ ആലയത്തെക്കുറിച്ചുള്ള തീക്ഷണത എന്നെ ദഹിപ്പിക്കുന്നു” എന്ന് ദാവീദ് രാജാവ് സങ്കീർത്തനം 69:9 ൽ പറഞ്ഞിട്ടുള്ള വചനം ശിഷ്യന്മാർക്ക് പെട്ടെന്ന് ഓർമ്മ വന്നു.
പ്രായോഗീകം
ദൈവാലയം ഒരിമിച്ചു കൂടുവാനുള്ള സ്ഥലമാണ്. അവിടെ നാം ദൈവത്തെയും മനുഷ്യരെയും കണ്ടുമുട്ടുന്നു, ഇവ രണ്ടും പ്രധാനമാണ്. കർത്താവിനെ കണ്ടുമുട്ടുമ്പോൾ നമ്മുടെ ഭാരങ്ങൾ നീങ്ങുന്നു. നാം ദൈവത്തിന് ഒരു നിമിഷം നൽകിയാൽ, നാം ആയിരിക്കുന്ന സാഹചര്യത്തെ മാറ്റുവാൻ യേശുവിന് ഒരു നിമിഷം മതി. മനുഷ്യരുമായുള്ള കൂടികാഴ്ചയും പ്രധാനമാണ്, കാരണം, ദൈവാലയത്തിൽ ഒരേ വിശ്വാസവും ചിന്താഗതിയും പങ്കുവെക്കുന്നവരെ നമുക്ക് കണ്ടെത്തുവാൻ കഴിയും. “നിങ്ങളുടെ സുഹൃത്തുക്കളെ കാണിച്ചുതന്നാൽ നിങ്ങളുടെ ഭാവി എങ്ങനെയാകുമെന്ന് കാണിച്ചുതരാം” എന്ന ചൊല്ല് നാം കേട്ടിട്ടുണ്ടല്ലോ. ദൈവാലയത്തിൽ വച്ച് കണ്ടുമുട്ടുന്നവർ നമ്മുടെ ആജീവനാന്ത സുഹൃത്തുക്കളായി മാറുകയും, യേശുവിനോടൊപ്പം മുന്നോട്ട് പോകുവാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് കാലക്രമേണ ദൈവാലയത്തോടുള്ള തീക്ഷണതയും, ആഭിനിവേശവും, സ്നേഹവും നമ്മിൽ വളർന്നുവരുന്നത്. ദൈവാലയത്തെ സ്നേഹിച്ചത് ദാവീദ് രാജാവ് മാത്രമല്ല നമുക്കും അദ്ദേഹത്തോട് ചേർന്ന് പറയാം “ഞാനും അങ്ങയുടെ ആലയത്തെ സ്നേഹിക്കുന്നു”!
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ ആലയത്തെ ഞാൻ സ്നേഹിക്കുന്നു, അങ്ങയുടെ സാന്നിധ്യം അനുഭവിക്കുവാനും വിശ്വാസസുഹൃുത്തുക്കളമായി ദൃഢമായ സൗഹൃദങ്ങൾ കെട്ടിപ്പടുക്കുവാനും അത് എനിക്ക് സാധ്യമാക്കുന്നു. ആമേൻ
