“വേഗത്തിൽ ഇണങ്ങികൊള്ക”
വചനം
“നിന്റെ പ്രതിയോഗിയോടുകൂടെ വഴിയിൽ ഉളളപ്പോള്‍ തന്നേ വേഗത്തിൽ അവനോടു ഇണങ്ങിക്കൊള്‍ക, അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപന്നും ന്യായാതിപൻ ചേവകന്നും ഏല്പിച്ചിട്ടു നീ തടവിൽ ആയ്പോകും”.
നിരീക്ഷണം
കർത്താവായ യേശുക്രിസ്തു ഗിരിപ്രഭാഷണങ്ങളിൽ പ്രതിയോഗിയോടും കൂടെ സമാധാനം ആചരിപ്പാൻ പഠിപ്പിക്കുന്നു. നിങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന മട്ടിൽ ജീവിക്കരുത് മറിച്ച് സ്വന്ത തെറ്റുകള്‍ സമ്മതിക്കുവാൻ തയ്യാറാവുകയും സംഘർഷം ഉണ്ടായ വ്യക്തിയുമായി വേഗത്തിൽ തന്നെ സമാധാനത്തിൽ ആവുകയും ചെയ്യുക. ന്യായാധിപതിയുടെ അടുക്കലേക്ക് പോകുവാൻ അവസരം ഒരുക്കാതെ തന്നെ പ്രശ്നങ്ങള്‍ പരിഹരിച്ച് ഇണങ്ങിക്കെള്വാൻ യേശുക്രിസ്തു ഉപദേശിക്കുന്നു.
പ്രായോഗികം
എല്ലാ തർക്കങ്ങളുടെയും വാദങ്ങളുടെയും സാഹചര്യങ്ങളിൽ എന്റെ ഭാഗം ശരിയാണ് എന്നിൽ ഒരു തെറ്റും ഇല്ല എന്ന് വാദിച്ച് ഉറച്ചുനിൽക്കുന്നവരാണ് നാം. എന്നാൽ പലപ്പോഴും നമ്മുടെ ഭാഗത്താണ് ശരി എങ്കിൽ പോലും തർക്കത്തിന്റെയും വാദത്തിന്റെയുെ അവസാനം നാം തെറ്റുകാർ എന്ന രീതിയിൽ തിരിഞ്ഞ് വന്നേക്കാം. അപ്രകാരം ഉളള സാഹചര്യങ്ങളിലാണ് നമ്മുടെ ജീവിത്തിൽ ക്രിസ്തീയ താഴ്മയുടെ മനോഭാവം വെളിപ്പെടേണ്ടത്. അത് സാഹചര്യങ്ങളെ നമ്മുടെ സ്വന്തം നിയന്ത്രണത്തിന് അതീതമാകുന്നതിൽ നിന്നും നമ്മെ സഹായിക്കുന്നു. ഈ വേദഭാഗത്തിൽ യേശു പറയുന്നതും ഇതുതന്നെ, പ്രശ്നങ്ങള്‍ രൂക്ഷമാകാതിരിപ്പാൻ നമ്മുടെ തെറ്റുകള്‍ നാം സമ്മതിക്കുവാനും മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കുവാനും നാം സന്നദ്ധരാകണം. യേശുക്രിസ്തു നമ്മോട് ഇന്നും പറയുന്നു നിന്റെ പ്രതിയോഗിയോട് വേഗത്തിൽ ഇണങ്ങിക്കൊള്‍ക.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ അഹംഭാവും, അപകർഷതാബോധവും എന്റെ തെറ്റുകളെ പലപ്പോഴും സമ്മതിക്കുവാൻ എന്നെ അനുവദിക്കുന്നില്ല എന്ന സത്യം ഞാൻ തിരിച്ചറിയുന്നു. ഈ സ്വാഭാവത്തെ അങ്ങ് എന്നോട് ക്ഷമിക്കയും എന്റെ തെറ്റുകളെ അംഗീകരിക്കുവാൻ എന്നെ പ്രപ്തനാക്കുകയും ചെയ്യേണമേ എന്ന് പ്രാർത്ഥിക്കുന്നു. എന്റെ പ്രതിയോഗിയോട് വേഗത്തിൽ ഇണങ്ങുവാൻ എന്നെ സഹായിക്കേണമേ. ആമേൻ