“നിങ്ങളോടു യോജിക്കാൻ ഒരാളെ നേടൂ”
വചനം
“ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു അവർക്കു ലഭിക്കും.”
നിരീക്ഷണം
നമ്മുടെ കർത്താവായ യേശുക്രിസ്തു ഈ ഭൂമിയിലായിരുന്നപ്പോള്‍ നമ്മെ പഠിപ്പിച്ച ഒരു പ്രധാന കാര്യം “രണ്ട് പേർ തമ്മിൽ ഒരുമനപ്പെട്ട് പ്രാർത്ഥനയിൽ ദൈവത്തോട് ചോദിക്കുന്നതെക്കെയും സ്വർഗ്ഗത്തിലെ സർവ്വശക്തനായ ദൈവം അവർക്കുവേണ്ടി ചെയ്യുമെന്നതാണ്”. നമ്മോട് ചേർന്ന് നിൽക്കുവാൻ അല്ലെങ്കിൽ ഒരുമനപ്പെടാൻ അനേകര ഒന്നും ആവശ്യമില്ല ഒരാളെ കണ്ടുപിടിച്ചാൽ മതി. രണ്ടുപേർ ഐകമത്യപ്പെട്ടു ദൈവത്തോടു ചോദിക്കുന്നകാര്യത്തിൽ സ്വർഗ്ഗത്തിലെ പിതാവ് മറുപടി തരും നിശ്ചയം.
പ്രായോഗികം
ചിലപ്പോഴൊക്കെ ഈ വാക്യത്തെ നാം വളരെ സങ്കീർണ്ണമാക്കാറുണ്ട്. നിങ്ങളോടു ദ്രോഹം ചെയ്തവർക്കെതിരെ മറ്റൊരാളുമായി ചേർന്ന് ദ്രോഹം നിരൂപിക്കുക, ധാർമ്മീകമോ, നിയമപരമോ ആയ തെറ്റുകള്‍ ചെയ്യുവാൻ മറ്റൊരാളുമായി യോജിക്കുക തുടങ്ങിയ കാര്യങ്ങളല്ല പ്രസ്തുത വചനത്തിൽകൂടി അർത്ഥമാക്കുന്നത്.
“നിങ്ങളോട് യോജിക്കുവാൻ ദൈവഹിതപ്രകാരം ഉളള ഒരു വ്യക്തിയെ നിങ്ങള്‍ കണ്ടെത്തുക”. ദൈവഹിതപ്രകാരം ഒരുമനപ്പെട്ട് പ്രാർത്ഥിക്കുവാൻ നിങ്ങള്‍ തയ്യാറാവുക. ദൈവഹിതം ക്രിത്യമായി ഗ്രഹിച്ച് അതിനായി പ്രാർത്ഥിക്കുക, ദൈവം തക്ക സമയത്തുതന്നെ പ്രവർത്തിക്കുന്നതിനാൽ ദൈവത്തിന് നന്ദി പറയുക. അതിനുശേഷം കർത്താവിനായി കാത്തിരിക്കുകയും, ദൈവത്തിൽതന്നെ പ്രശംസിക്കുകയും ചെയ്യുക ഒരിക്കലും സംശയിക്കാതിരിക്കുക. ഈ വക കാര്യങ്ങള്‍ മുറുകെ പിടിക്കുവാൻ തയ്യാറായാൽ നിങ്ങള്‍ പ്രാർത്ഥിച്ച വിഷയത്തിൽ ദൈവത്തിന്റെ രീതിയിലും സമയത്തും ദൈവീക പ്രവൃത്തി വെളിപ്പെട്ടുവരും. ദൈവത്തിന്റെ വാക്കുകള്‍ക്ക് മാറ്റം വരുകയും ഇല്ല.
പ്രാർത്ഥന
പ്രീയ യേശുവേ
ഞങ്ങള്‍ ഈ ഭൂമിയിൽ രണ്ടുപേർ ഐകമത്യപ്പെട്ട് പ്രാർത്ഥിക്കുന്ന വിഷയങ്ങള്‍ക്ക് അങ്ങ് മറുപടി തരുന്നതിനാൽ നന്ദി പറയുന്നു. അവിടുത്തെ ഹിതപ്രകാരം മാത്രം ഞങ്ങള്‍ ഒരാളുമായി യോജിക്കുവാനും, പ്രാർത്ഥിക്കുവാനും ആഗ്രഹിക്കുന്നു. അതിനായി ഞങ്ങളെ സഹായിക്കേണമേ. ആമേൻ