Uncategorized

“എത്രപ്പെട്ടെന്നാണ് അവർ മറന്നത്”

വചനം

സങ്കീർത്തനങ്ങള്‍ 78 : 35

“ദൈവം തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവം തങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും”

നിരീക്ഷണം

വളരെ അനുഗ്രഹിക്കപ്പെട്ട ഒരു സങ്കീർത്തന ഭാഗമാണിത്. ഈ സങ്കീർത്തനം മുഴുവനും വായിക്കുമ്പോള്‍ യിസ്രായേൽ നിരന്തരം പുറം തിരിഞ്ഞ് ദൈവത്തിനെതിരായി മത്സരിക്കുന്നതായി കാണാൻ കഴിയും. നിരന്തരമായി യിസ്രായേൽ ജനത ദൈവത്തിനെതിരായി പിറുപിറുത്തതു നിമിത്തം ദൈവത്തിന് അവരെ മരുഭൂമിയുടെ അനുഭവത്തിൽ കടത്തിവിടേണ്ടി വന്നു.  ഓരോ പ്രവശ്യവും അവർ ദൈവത്തെവിട്ട് പിന്മാറുമ്പോള്‍ ദൈവം അവരെ ശിക്ഷിക്കും. യിസ്രായേൽ ജനത ശിക്ഷിക്കപ്പെടുമ്പോള്‍ അവർ ആരെന്ന് ഓർക്കുകയും ദൈവത്തിങ്കലേക്ക് മടങ്ങിവരുകയും ചെയ്യുന്നു. പിന്നെയും “എത്ര പ്പെട്ടെന്നാണ് അവർ മറന്നു ദൈവത്തോട് മത്സരിക്കുന്നത്”!

പ്രായോഗികം

നമ്മള്‍ യിസ്രായേല്ല്യരെപ്പോലെ ആണോ എന്ന് സ്വയം പരിശോധിക്കുക. അങ്ങനെ ഒരിക്കലും ആകാതിരിപ്പാൻ ശ്രമിക്കുക.  നമ്മുടെ പഴയകാലത്തെക്കുറിച്ച് ചിന്തിച്ചാൽ മെച്ചപ്പെട്ട നീതി നിഷ്ഠമായ ജീവിതരീതിയുടെ നാളുകള്‍ നമുക്കുണ്ടായിരുന്നു. അതിൽ നിന്ന് നാം എത്ര മാത്രം അകന്നിരിക്കുന്നു എന്ന് ചിന്തിക്കേണ്ടതാണ്. വിവാഹം കൂടുതൽ ആദരിക്കപ്പെടുകയും, കുഞ്ഞുങ്ങളെ നന്നായി പരിപാലിക്കുകയും, ഭക്ഷണത്തിനു മുമ്പ് ദൈവത്തിന് നന്ദി പറഞ്ഞു കഴിക്കുകയും, ഞായറാഴ്‌ച വളരെ പ്രാധാന്യത്തോടെയും കണ്ടിരുന്ന നാളുകള്‍ നമുക്ക് ഉണ്ടായിരുന്നു. എത്രപ്പെട്ടന്നാണ് ഇതൊക്കെയും മറന്ന് നാം മാറിയത്! എന്നാൽ ആ നീതിയുളള ദിനങ്ങളിലേക്ക് നമുക്ക് മടങ്ങിവരാം. നമ്മുടെ രക്ഷകനും, നമ്മുടെ പാറയും, നമ്മുടെ വീണ്ടെടുപ്പുകാരനുമാണ് നമ്മുടെ കർത്താവെന്ന് നമുക്ക് ഓർക്കുവാൻ കഴിഞ്ഞാൽ നമുക്കൊരു മാറ്റം നമ്മുടെ ജീവിതത്തിൽ വരുത്തുവാൻ കഴിയും. മാത്രമല്ല ദൈവം ചെയ്ത ഉപകാരങ്ങളെ ഓർത്ത് ദൈവത്തിന് തക്ക മഹത്വം കൊടുക്കേണ്ടത് ആവശ്യമാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ്എന്നെ നടത്തി അഭ്യസിപ്പിച്ച നീതിയുടെ പാതകള്‍ ഞാൻ ഒരിക്കലും മറക്കില്ല.  അങ്ങ് യഥാർത്ഥത്തിൽ എന്റെ പാറയും എന്റെ രക്ഷകനും എന്റെ വീണ്ടെടുപ്പുകാരനുമാണ്. ആമേൻ