Uncategorized

“അധികാരികളുടെ മുമ്പിൽ പ്രീതിയും ദയയും ലഭിക്കുവാൻ”

വചനം

നെഹെമ്യാവ് 1 : 11

കർത്താവേ, നിന്റെ ചെവി അടിയന്റെ പ്രാർത്ഥനെക്കും നിന്റെ നാമത്തെ ഭയപ്പെടുവാൻ താല്പര്യപ്പെടുന്ന നിന്റെ ദാസന്മാരുടെ പ്രാർത്ഥനെക്കും ശ്രദ്ധയുള്ളതായിരിക്കേണമേ. ഇന്നു അടിയന്നു കാര്യം സാധിപ്പിച്ചു ഈ മനുഷ്യന്റെ മുമ്പാകെ എനിക്കു ദയ ലഭിക്കുമാറാക്കേണമേ. ഞാൻ രാജാവിന്നു പാനപാത്രവാഹകനായിരുന്നു.

നിരീക്ഷണം

യഹോവയുടെ ദാസനായ നെഹെമ്യാവിന്റെ വാക്കുകളാണിത്. അദ്ദേഹം അർത്ഥഹ്ശഷ്ടാരാജാവിന്റെ പാനപാത്രവാഹകനായിരുന്നു. ബാബിലോണിലേയ്ക്ക് നാടുകടത്തപ്പെട്ട ഒരു കൂട്ടം യഹൂദന്മാരെ യെരുശലേമിന്റെ മതിൽ പുർനിർമ്മിക്കുന്നതിനായി യെരുശലേമിലേയ്ക്ക് തിരികെ കൊണ്ടുപോകേണ്ടതായി വന്നു. ആ ദിവസം അർത്ഥഹ് ശഷ്ടാരാജാവിനോട് അനുവാദം ചോദിക്കുവാൻ തയ്യാറാകുകയായിരുന്നു. രാജാവിനോട് അനുവാദം ചോദിക്കുന്നതിനുമുമ്പ് അദ്ദേഹം ദൈവത്തോട് പ്രർത്ഥിച്ചു പറഞ്ഞത് ഞാൻ രാജാവിനോട് സംസാരിക്കുമ്പോൾ അദ്ദേഹത്തിന് എന്നോട് ദയയും പ്രീതിയും ഉണ്ടാകുവാൻ ഇടയാകേണമേ എന്ന്.

പ്രായോഗികം

എന്തെങ്കിലും പ്രധാനപ്പെട്ട കാര്യം ചർച്ചചെയ്യുവാൻ തുടങ്ങുന്നതിന് മുമ്പ് ആദ്യം ദൈവത്തോട് ചോദിക്കുവാൻ ഇടയാകണം. നെഹമ്യവ് ഈ ലോകത്തിലെ രാജാവുമായി ഒരു കൂടി കാഴ്ച നടത്തുവാൻ തീരുമാനിക്കുന്നതിനുമുമ്പ് അദ്ദേഹം സ്വർഗ്ഗത്തിലെ മഹാരാജാവുമായി ഒരു കൂടി കാഴച നടത്തുവാൻ തീരുമാനിച്ചു. നാം ഭൂമിയിലുള്ള ഏതെങ്കിലും നേതാക്കന്മാരുമായി കൂടികാഴിനടത്തുന്നതിനുമ്പ് ദൈവത്തോട് ചോദിക്കുകയാണ് വേണ്ടത്. ആദ്യം യേശുവിനോട് ചോദിച്ചുകൊണ്ട് പുറപ്പെട്ടാൽ താങ്കൾ ഉദ്ദേശിക്കുന്ന സമയത്തിനുമുമ്പ് തന്നെ കാര്യം സാധ്യമായിരിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ അധികാരികളുടെ മുമ്പിൽ എനിക്ക് പ്രീതിയും ദയയും ഉണ്ടാകേണ്ടതിന് അങ്ങ് എന്നോട് കൂടെ ഇരിക്കുമാറാകേണമേ. ആമേൻ