Uncategorized

“ദൈവം എന്നേയ്ക്കും കൂടെയുണ്ട്”

വചനം

സങ്കീർത്തനം 146 : 5

യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.

നിരീക്ഷണം

ദാവീദ് രാജാവ് ധാരാളം ജാതീയ രാജാക്കന്മാരെ പരാജയപ്പെടുത്തിയിരുന്നു. ആ ജാതീയ രാജാക്കന്മാർ എന്തിനെയോക്കെ ആരാധിക്കുന്നുവെന്നും അരെയോക്കെ ആരാധിക്കുന്നുവെന്നും നന്നായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തതിനുശേഷം ദാവീദ് രാജാവ് അവസാനമായി പറഞ്ഞു നിങ്ങളുടെ പ്രത്യാശ യിസ്രായേലിന്റെ ദൈവമായ യഹോവയിലാണെന്ന് ഉറപ്പുവരുത്തുക, യഹോവയിൽ നിന്നാണ് നിങ്ങളുടെ സഹായം യഥാർത്ഥത്തിൽ വരുന്നത്.

പ്രായോഗികം

ദാവീദ് രാജാവ് പറഞ്ഞ അതേ ദൈവമായ കർത്താവായ യേശുക്രിസ്തുവിനെയാണ് നാമും ആരാധിക്കേണ്ടത്. ഈ ദൈവം എന്നേയ്ക്കും നമ്മോടുകൂടെ ഉണ്ടാവും എന്നുമാത്രമല്ല ദൈവത്തെ ആരാധിക്കുന്നവർക്കാശ്വാസം പകരുന്ന വേറെരു സംഗതി ഏതുസമയത്ത് നാം വിളിച്ചാലും കേൾക്കുകയും നമ്മുടെ വിളിക്ക് ഉത്തരം നൽകുകയും ചെയ്യും. നമ്മുടെ ദൈവം എപ്പോഴും നമ്മെശ്രദ്ധിക്കുകയും നമുക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. ചിലപ്പോൾ നാം ചിന്തിക്കുന്നതിലും വിത്യസ്തമായതായിരിക്കും ദൈവം പ്രവർത്തിക്കുന്നത് അതിനു കാരണം നമുക്ക് ആ വിഷയത്തെക്കുറിച്ചു അറിവില്ലാതിരിക്കുകയും നമ്മുടെ ദൈവത്തിന് അതിനെക്കുറിച്ച് നന്നായി അറിയുകയും ചെയ്യുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ഒരു കാര്യം ഉറപ്പാണ് എന്റെ ജീവിതപാതയിൽ മന്നോട്ട് എന്താണ് സംഭവിക്കുവാൻ പോകുന്നതെന്ന് എനിക്ക് അറിയില്ലെങ്കിലും എന്റെ ദൈവത്തിന് നന്നായി അറിയാം. ഞാൻ ചെയ്യേണ്ടത് ഒരു കാര്യം മാത്രം മുന്നോട്ട് പോകുക, ദൈവം എന്നും എന്നേയ്ക്കും എന്നോട് കൂടെ ഉണ്ടായിരിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

അനേകായിരം ജനങ്ങളുടെ പ്രാർത്ഥനയ്ക്ക് ദശലക്ഷക്കണക്കിന് വർഷങ്ങൾകൊണ്ട് അങ്ങ് മറുപടി നൽകിയ ദൈവമാകയാൽ ഞാൻ നന്ദി പറയുന്നു. ആകയാൽ എന്റെയും പ്രാർത്ഥനയ്ക്ക് അങ്ങ് മറുപടിനൽകും എന്നത് ഉറപ്പാണ്. ആമേൻ