“ആത്മീയ നേതൃത്വം”
വചനം
സംഖ്യാപുസ്തകം 27 : 18
യഹോവ മോശെയോടു കല്പിച്ചതു: എന്റെ ആത്മാവുള്ള പുരുഷനായി നൂന്റെ മകനായ യോശുവയെ വിളിച്ചു.
നിരീക്ഷണം
യഹോവയായ ദൈവം മോശയോട് തന്റെ ജീവകാലം അവസാനിക്കാറായി എന്ന് അരുളിചെയ്തു. ആ സമയത്ത് മോശ ആദ്യം ചിന്തിച്ചത് തന്റെ ജീവിതത്തെക്കുറിച്ചല്ല, താൻ ആരെ തന്റെ പിൻഗാമിയായി തിരഞ്ഞെടുക്കും എന്നതായിരുന്നു. കാരണം യിസ്രായേൽ ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ അലയുവാൻ താൻ ആഗ്രഹിച്ചിരുന്നില്ല. യഹോവയായ ദൈവം മോശയുടെ ഹൃദയത്തിലെ ചിന്ത മനസ്സിലാക്കി ഇപ്രകാരം പറഞ്ഞു “എന്റെ ആത്മാവുള്ള പുരുഷനായി നൂന്റെ മകനായ യോശുവയെ” തിരഞ്ഞെടുക്കുക.
പ്രായോഗികം
യിസ്രായേൽ ജനത്തിന്റെ ഇടയിൽ അനേകം നല്ല ആളുകള്‍ ഉണ്ടായിരുന്നു. അവർക്ക് തങ്ങളുടെ കീഴിലുള്ള ജനത്തെ നന്നായി നയിക്കുവാനും കഴിയും. ഒരു നേതാവ് ജനത്തെ നന്നായി നയിക്കുകയും പരിചരിക്കുകയും ചെയ്യുന്നതിലുപരി ഉണ്ടായിരിക്കേണ്ട ഒരു പ്രധാന ഘടകം ആണ് നേതൃത്വ ഗുണം. നേതൃത്വം എന്നത് ജനങ്ങളെ, തങ്ങളെ പിൻതുടരുവാൻ പ്രേരിപ്പിക്കുക മാത്രമല്ല അവരെ എത്തിക്കേണ്ടുന്നിടത്ത് എത്തിക്കുകയും ചെയ്യുക എന്നതാണ്. യോശുവ യിസ്രായേൽ ജനത്തെ നന്നായി പരിപാലിച്ചു, എന്നാൽ താൻ അതിനുള്ള കഴിവുള്ളവനായിരുന്നില്ല പക്ഷേ, ദൈവം തന്റെ ആത്മാവിന്റെ ശക്തി നൽകി നേതൃത്വസ്ഥാനത്ത് കൊണ്ടുവന്നപ്പാേള്‍ യോശുവ കനാൻ കീഴടക്കുന്നതിൽ പ്രശസ്തനായിതീർന്നു. യോശുവയെപ്പോലെ ശത്രുവിനോട് പോരാടി ജയിക്കുവാൻ തയ്യാറാണെങ്കിൽ ആത്മീയ നേതൃത്വത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുക.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ ആത്മാവിനാൽ എന്നെ നിറക്കേണമേ, നേതൃത്വസ്ഥാനത്ത് എത്തുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ