Uncategorized

“നിങ്ങളും ചെയ്യേണ്ടതാണ്”

വചനം

മർക്കൊസ് 6 : 46

അവരെ പറഞ്ഞയച്ചു വിട്ടശേഷം താൻ പ്രാർത്ഥിപ്പാൻ മലയിൽ പോയി.

നിരീക്ഷണം

യേശുക്രിസ്തു ഈ ലോകത്തിൽ ആയിരുന്നപ്പോള്‍ തനിക്ക് ഏറ്റവും തിരക്കേറിയ ദിവസങ്ങളിൽ ഒന്നിൽ താൻ തന്റെ പ്രവർത്തി അവസാനിപ്പിച്ചിട്ട് പ്രാർത്ഥനയ്ക്കായി മലയിലേയ്ക്ക് കയറിപ്പോയി.

പ്രായോഗികം

യേശുക്രിസ്തു തന്റെ ബന്ധുകൂടിയായ യോഹന്നാൻ സ്നാപകന്റെ മരണത്തിൽ ദുഃഖിതരായിരിക്കുന്ന ശിഷ്യന്മാരെ ആശ്വസിപ്പിച്ചുകൊണ്ട് അവരുമായി സമയം ചിലവഴിച്ചു. യേശുക്രിസ്തുവും ശിഷ്യന്മാരും ബോട്ടിൽ നിന്നും ഇറങ്ങിയപ്പോള്‍ ജനകൂട്ടം അവിടെയും എത്തിയിരുന്നു. അവിടെവച്ച് യേശു അവരോട് ദൈവ വചനം പ്രസംഗിക്കുകയും ജനം യേശുവിനെ വിട്ട് പിരിയാതെയും ഭക്ഷണം കഴിക്കാതെയും യേശുവിനോടൊപ്പം ആയിരുന്നതുകൊണ്ട് യേശു അവർക്ക് ഭക്ഷണം കൊടുത്തു, അത് ഭക്ഷിച്ചവരിൽ പുരുഷന്മാർ മാത്രം അയ്യായിരം പേരുണ്ടായിരുന്നു കൂടാതെ സ്ത്രീകളു കുട്ടികളും ഉണ്ടായിരുന്നു. അതിനുശേഷം ജനത്തെ പറഞ്ഞുവിടുകയും ശിഷ്യന്മാരോട് ബോട്ടിൽ കയറി ബെദ്സയിദയിലേയ്ക്ക് പോകുവാൻ ആശ്യപ്പെടുകയും ചെയ്തു. ഇത്രയും ചെയ്തിട്ടും യേശുവിന് ഒന്ന് ഇരുന്ന് ആശ്വസിക്കുവാൻ മനസ്സില്ലാതെ പ്രാർത്ഥിക്കുവാൻ മലയിലേയ്ക്ക് കയറിപ്പോയി. ഇതു വായിക്കുന്ന പ്രീയ സഹോദരാ, താങ്കള്‍ എപ്പോഴെങ്കിലും ഹൃദയത്തിൽ പ്രാർത്ഥിക്കുവാൻ സമയം കിട്ടുന്നില്ല എന്ന ചിന്ത കടന്നുവന്നിട്ടുണ്ടോ? യേശുക്രിസ്തു ഇത്രയും തിരക്കിനിടയിലും പ്രാർത്ഥിക്കുവാൻ സമയം കണ്ടെത്തിയെങ്കിൽ തീർച്ചയായും നാമും പ്രാർത്ഥിക്കുവാൻ സമയം കണ്ടെത്തേണ്ടത് ആവശ്യമാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

ഒരു ദിവസവും തുടങ്ങുന്നതും അവസാനിക്കുന്നതും പ്രാർതഥനോടികൂടെ ആയിരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്ന, അതിനായി എന്നെ സഹായിക്കേണമേ. ആമേൻ