“എനിക്ക് മനസ്സുണ്ട്!”
വചനം
മർക്കൊസ് 1 : 42
മനസ്സുണ്ടു, ശുദ്ധമാക എന്നു പറഞ്ഞ ഉടനെ കുഷ്ഠം വിട്ടുമാറി അവന്നു ശുദ്ധിവന്നു.
നിരീക്ഷണം
അങ്ങേയ്ക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്ന് പറഞ്ഞ കുഷ്ഠരോഗിയോട് യേശു എനിക്ക് മനസ്സുണ്ട് നീ ശുദ്ധമാകുക എന്ന് പറഞ്ഞ് അവനെ സുഖപ്പെടുത്തി.
പ്രായോഗികം
ദൈവ വചനത്തിന്റെ ഈ ഭാഗത്ത് നടന്ന അത്ഭുത ശക്തിയാണ് സുവിശേഷത്തിന്റെ ശക്തി. കുഷ്ഠരോഗ ബാധിതനായ ഈ മനുഷ്യനോടുള്ള രക്ഷകനായ യേശുക്രിസ്തുവിന്റെ പ്രതികരണം യേശുവിന്റെ ശിക്ഷ്യന്മാർ പിൻതുടരുന്നു എന്നതാണ് വസ്ഥവം. യേശുക്രിസ്തുവിനുവേണ്ടി എപ്പോഴും പ്രവർത്തിക്കുവാൻ തയ്യാറാണ് എന്ന് എപ്പോഴും പറയുന്ന വ്യക്തികളെയാണ് ദൈവത്തിന് ആവശ്യം. ഈ ലോകം ആവശ്യകാരെ കാണുപ്പോള്‍ കണ്ടില്ലെന്ന് നടിക്കുന്നു. എന്നാൽ എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് ആവശ്യ കാരനെ കണ്ടാൽ അവരെ സഹായിക്കും. ഈ ലോക സർക്കാരിന് എല്ലാ വരെയും സഹായിക്കുവാൻ കഴിയാതിരിക്കുമ്പോള്‍, ഈ ലോകത്തിലെ രാഷ്ട്രീയ പർട്ടികള്‍ക്ക് സഹായിക്കാൻ കഴിയാതിരിക്കുമ്പോള്‍ യഥാർത്ഥ ആവശ്യക്കാരനെ സഹായിക്കേണ്ടത് യേശുക്രിസ്തുവിന്റെ ഉത്തരവാദിത്വം ആണ്. യേശുവിനെ അനുഗമിക്കുന്നവർക്കുമാത്രമേ മറ്റുള്ളവരുടെ ആവശ്യം മനസ്സിലാക്കുവാനു അവരെ സഹായിക്കുവാനും കഴിയുകയുകയുള്ളൂ. കാരണം അവരുടെ യജാമാനൻ അങ്ങനെയാണ് ചെയ്തു വന്നത് അതുപോലെ അവരും ചെയ്യുന്നു. സഹായം അഭ്യർത്ഥിക്കുന്ന മനുഷ്യരോട് നമ്മുക്കുണ്ടായിരിക്കേണ്ട മനോഭാവം എപ്പോഴും ഞാൻ സഹായിക്കുവാൻ തയ്യാറാണ് എന്ന് തന്നെയാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
ഞാൻ എപ്പോഴും മറ്റുള്ളവരെ സഹായിക്കുവാൻ ശ്രമിക്കാറുണ്ട് തുടർന്നും അങ്ങനെ തന്നെ ആയിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ