Uncategorized

“ദൈവീക ശുശ്രൂഷ ആർക്ക്?”

വചനം

സംഖ്യാപുസ്തകം 8 : 11

യഹോവയുടെ വേല ചെയ്യേണ്ടതിന്നു അഹരോൻ ലേവ്യരെ യഹോവയുടെ സന്നിധിയിൽ യിസ്രായേൽമക്കളുടെ നീരാജനയാഗമായി അർപ്പിക്കേണം.

നിരീക്ഷണം

പഴയ നിയമത്തിൽ, യിസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളിൽ ഒന്നായ ലേവ്യാ ഗോത്രത്തെ എല്ലാ യിസ്രായേലിനും വേണ്ടി യഹോവയുടെ ആലയത്തിൽ ശുശ്രൂഷ ചെയ്യുന്നതിനായി വേർതിരിച്ചു. ഒരുവൻ ലേവ്യാഗോത്രത്തിൽ ജനിച്ചാൽ അവൻ യഹോവയുടെ ആലയത്തിൽ ഏതെങ്കിലും രീതിയിൽ വേല ചെയ്യേണം എന്നത് യഹോവയായ ദൈവം കല്പിച്ച നിയമം ആയിരുന്നു.

പ്രായോഗികം

ദൈവസഭയിൽ ഇന്ന് ലേവ്യാ മാർഗ്ഗം പിൻതുടരുവാൻ കഴിയുമോ? ദൈവ ദാസന്മാരുടെ മക്കളെ ദൈവ വേലയ്ക്കുവേണ്ടി വളർത്തി അതിനുള്ള കൃപയും പക്വതയും ഉണ്ടെങ്കിൽ അവർക്കും ദൈവ വേലചെയ്യുവാൻ അവസരം കൊടുക്കേണ്ടതല്ലേ? ദൈവ വചനത്തിൽ ഏലി പുരോഹിതന്റെ മക്കള്‍ ദൈവ വഴി വിട്ട് പോകുകയും ദൈവീക ശുശ്രൂഷയെ അശുദ്ധമാക്കുകയും ചെയ്തവരെപ്പോലുള്ളവർ എന്നും ഉണ്ടാകും. എന്നാൽ ഞാനും നീയും നമ്മുടെ തലമുറകളെ ദൈവ വേല ചെയ്യുവാൻ തക്കവണ്ണം അവരെ പരിശീലിപ്പിക്കുകയും അതിനുള്ള അവസരം നൽകുകയും ചെയ്യണം എങ്കിൽ മാത്രമേ ദൈവ സഭ വളരുകയുള്ളൂ.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന് ജീവനുള്ള ആരാധനയായി സമർപ്പിക്കുന്നു. എന്റെ തലമുറകളും ദൈവത്തിന് ശുശ്രൂഷ ചെയ്യുന്നവരായി തീരുവാൻ ഇടയാക്കേണമേ. ആമേൻ